പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കൽപിതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗിഫു മേലാറ്റൂർ

ത്രീ എക്‌സിൽ പുതുപുളകങ്ങൾ കാണുകയായിരുന്ന നേതാവിന്നരികിൽ ശിങ്കിടി ഓടക്കിതച്ചെത്തി.

‘മൊതലാളീ... നാളേയാണു ആ പരുത്തിമില്ലു ഉത്‌ഘാടനം.’

‘കൊറെ പേർക്കു തൊഴിൽ കിട്ടും അല്ലേടാ?’

‘അതെ മൊതലാളീ’ ശിങ്കിടി ഉഷാറായി.

‘അപ്പോൾ നമുക്ക്‌ കുറച്ചു അണികളെ നഷ്‌ടമാകും അല്ലേടാ?’

‘അതെ... മൊതലാളീ....’

‘എന്താടാ?’

ശിങ്കിടിക്കു മൗനം.

‘നാളെ ആ മില്ലിനു മുൻപിൽ സമരപ്പന്തലുയരണം. അനിശ്ചിതകാല സമരപന്തലുകൾ....’

ശിങ്കിടി വാ പൊളിച്ചു നിന്നു.

‘പറഞ്ഞതനുസരിക്കെട റാസ്‌ക്കൽ.’

ശിങ്കിടി മായയായി മറഞ്ഞു.

ഗിഫു മേലാറ്റൂർ

മേലേടത്ത്‌,

മേലാറ്റൂർ പി.ഒ.,

മലപ്പൂറം - 679 326.


Phone: 9946427601
E-Mail: giffumltr@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.