പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പീഡനകാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി

അദ്ധ്യാപകന്‍ കുട്ടികളോടു പറഞ്ഞു.

പീഡിപ്പിക്കുന്നു എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ വാക്യത്തില്‍ പ്രയോഗിക്കുക. കുട്ടികള്‍ ഒന്നല്ല ഒരു പാടു വാക്യങ്ങളെഴുതി.

50 വയസുകാരന്‍ 5 വയസുകാരിയെ പീഢിപ്പിച്ചു.

ബസ് കണ്ട്രക്ടര്‍ യാത്രക്കാരിയെ പീഡിപ്പിച്ചു.

അച്ഛന്‍ , മകളെ പീഡിപ്പിച്ചു.

സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു.

വായിച്ചു വായിച്ചു തളര്‍ന്നപ്പോള്‍ ദൈവശക്ത്യാ ബെല്ലടിച്ചതുകൊണ്ട് അധ്യാപകന്‍ രക്ഷപ്പെട്ടു.

ഇനിയൊരിക്കലും കുട്ടികളോടു വാക്യമുണ്ടാക്കാന്‍ ആവശ്യപ്പെടില്ലെന്നു അയാള്‍ അന്നു തന്നെ പ്രതിജ്ഞ ചെയ്തു.

ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.