പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അനുധാവനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലാൽരഞ്ചൻ

കവിത

എന്റെ പൂത്തുമ്പിക്ക്‌

സ്വപ്‌നത്തിന്റേതുപോലെ

വർണ്ണച്ചിറകുകളില്ല;

വാത്സല്യം മുരടിച്ച കുഞ്ഞിന്റെ

തേമ്പിയ കാലുകൾ മാത്രം.

കൃഷ്‌ണമണിക്ക്‌

ജ്വാലാമുഖിയുടെ തനിമയില്ല;

മുറിവേറ്റ കാലത്തിന്റെ

മേഘകൂറുമാത്രം.

കരളിന്‌

തേൻ കോശത്തിന്റെ ഇനിമയില്ല;

അനുഭവദുഃഖത്തിന്റെ

വിഷച്ചവർപ്പു മാത്രം.

നടപ്പാതയിൽ

പ്രത്യാശയുടെ പ്രകാശരേഖയില്ല;

കുരുടന്റെ കാഴ്‌ചക്കറുപ്പുമാത്രം.

വിരുന്നിന്‌

വിഭവങ്ങളില്ല;

ചീന്തിയെറിയപ്പെട്ട

ഹൃദയാവശിഷ്‌ടങ്ങൾ മാത്രം.

എന്നിട്ടും,

എന്നെ തന്നെ പിൻതുടരുകയാണല്ലോ

ആ പക്ഷി!

ലാൽരഞ്ചൻ

രണ്ടുകവിതാസമാഹാരങ്ങൾ-മുറിപ്പാടുകൾ, അശാന്തിയുടെ ദിനങ്ങൾ, കഥാസമാഹാരം- വചനം. കേരളായൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ.

വിലാസം

ക്വാർട്ടർ നം. സി-24,

യൂണിവേഴ്‌സിറ്റി കാമ്പസ്‌,

കാരിയവട്ടം പി.ഒ.

തിരുവനന്തപുരം

695 581




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.