പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ലഘുചരിത്രം > കൃതി

തമോഗർത്തങ്ങൾ അത്ര ഇരുണ്ടതല്ല

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരൻ കെ.വി

പ്ലൂട്ടോയുടെ അത്ര അടുത്തുള്ള ഒരു തമോഗർത്തം അതിന്റെ ആയുസ്സിന്റെ അന്ത്യത്തിലെത്തി പൊട്ടിത്തെറിക്കുകയാണെങ്കിൽ ആ അന്ത്യ വികിരണ വിസ്‌ഫോടനം കണ്ടുപിടിക്കാൻ പ്രയാസമുണ്ടായില്ല. പക്ഷെ ഈ തമോഗർത്തം കഴിഞ്ഞ ആയിരമോ രണ്ടായിരമോ കോടി വർഷങ്ങൾ വികിരണം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ, ഭൂതത്തിലോ, ഭാവിയിലോ പല ദശലക്ഷം വർഷങ്ങളിലല്ലാതെ, അടുത്ത ഏതാനും വർഷങ്ങളിൽ അതിന്റെ ആയുസ്സ്‌ ഒടുങ്ങുവാനുള്ള സാദ്ധ്യത തുലോം വിരളം തന്നെ. അതിനാൽ നിങ്ങളുടെ ഗവേഷണ ഗ്രാന്റ്‌ തീരുന്നതിനു മുമ്പ്‌ ഒരു വിസ്‌ഫോടനം കാണുവാനുള്ള അവസരമുണ്ടാകണമെങ്കിൽ നിങ്ങൾക്ക്‌ ഏകദേശം ഒരു പ്രകാശവർഷദൂരത്തെങ്കിലും നടക്കുന്ന വിസ്‌ഫോടനം കണ്ടുപിടിക്കാനുള്ള മാർഗ്ഗം കണ്ടെത്തേണ്ടി വരും. അപ്പോഴും സ്‌ഫോടനത്തിൽ നടക്കുന്ന വിസ്‌ഫോടനം കണ്ടുപിടിക്കാനുള്ള മാർഗ്ഗം കണ്ടെത്തേണ്ടി വരും. അപ്പോഴും സ്‌ഫോടനത്തിൽ നിന്നുള്ള ധാരാളം ഗാമ രശ്‌മികണങ്ങളെ വീക്ഷിക്കുവാൻ പോന്ന അത്ര വലിയ ഗാമരശ്‌മിനിർദശകത്തിന്റെ ആവശ്യമുണ്ട്‌ എന്ന പ്രശ്‌നം അവശേഷിക്കുന്നു. എങ്കിലും ഈ കാര്യത്തിൽ എല്ലാ നിർദശകത്തിന്റെ ആവശ്യമുണ്ട്‌ എന്ന പ്രശ്‌നം അവശേഷിക്കുന്നു. എങ്കിലും ഈ കാര്യത്തിൽ എല്ലാ കണങ്ങളും ഒരേ ദിശയിലാണ്‌ വന്നത്‌ എന്ന്‌ ഉറപ്പിക്കേണ്ട ആവശ്യമില്ല. അവയെല്ലാം ഒരേ വിസ്‌ഫോടനത്തിൽ നിന്നാണ്‌ വരുന്നതെന്ന്‌ സാമാന്യം ഉറപ്പായി വിശ്വസിക്കാൻ, കണങ്ങളെല്ലാം വന്നത്‌ വളരെ കുറഞ്ഞ സമയപരിധിക്കുള്ളിലാണെന്ന്‌ കണ്ടാൽ മാത്രം മതിയാവും.

ആദിമ തമോഗർത്തങ്ങളെ കണ്ടുപിടിക്കുന്നതിനുള്ള കെൽപുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു ഗാമരശ്‌മി നിർദശകം ഭൂമിയുടെ മുഴുവൻ അന്തരീക്ഷമാണ്‌. അതിലും വലിയ ഒരു നിർദശകം നമുക്ക്‌ നിർമ്മിക്കുവാൻ കഴിയുക എന്നത്‌ ഏതായാലും സംഭാവ്യമല്ലല്ലോ. ഉയർന്ന ഊർജ്ജമുള്ള ഒരു ഗാമരശ്‌മി കണം നമ്മുടെ അന്തരീക്ഷത്തിലെ അണുക്കളുമായി കൂട്ടിമുട്ടുമ്പോൾ അത്‌ ഒരു ഇലക്‌ട്രോണും പോസിട്രോണും സൃഷ്‌ടിക്കുന്നു. ഇവ മറ്റു അണുക്കളിൽ ചെന്നിടിക്കുമ്പോൾ അവ വീണ്ടും കൂടുതൽ ഇലക്‌ണ്രോണുകളുടേയും പോസിട്രോണുകളുടേയും ജോഡികളെ സൃഷ്‌ടിക്കുന്നു. അങ്ങനെ ഇലക്‌ട്രോൺ വർഷം എന്ന പ്രതിഭാസം രൂപം കൊള്ളുന്നു. ഇതിന്റെ ഫലം സെറെൻകോവ്‌ വികിരണം (Cerekov radiation) എന്നു പറയുന്ന ഒരു തരം പ്രകാശമാണ്‌. അങ്ങനെ, രാത്രി ആകാശത്തിൽ ഇത്തരം പ്രകാശസ്‌ഫുരണങ്ങൾ തിരഞ്ഞുകൊണ്ട്‌ ഗാമ രശ്‌മികളുടെ വിക്ഷോഭം കണ്ടുപിടിക്കാൻ നമുക്ക്‌ കഴിയും. തീർച്ചയായും, ഇടിമിന്നൽ, താഴേക്ക്‌ വിഴുന്ന ഉപഗ്രഹങ്ങളിൽ നിന്നുമുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം, ഭ്രമണം ചെയ്യുന്ന അവശിഷ്‌ടങ്ങൾ എന്നിങ്ങനെ ആകാശത്ത്‌ മിന്നലുണ്ടാക്കാവുന്ന അനേകം പ്രതിഭാസങ്ങളുണ്ട്‌. ഒരേസമയം വളരെ അകലമുള്ള രണ്ട്‌ സ്‌ഥലങ്ങളിൽ നിന്ന്‌ ഒരേ സമയം ഈ മിന്നൽ നിരീക്ഷിച്ചുകൊണ്ട്‌, ഗാമ രശ്‌മി വിസ്‌ഫോടനത്തെ, മറ്റ്‌ ഇത്തരം പ്രതിഭാസങ്ങളിൽ നിന്നും വേർതിരിച്ചറിയാൻ കഴിയും. ഇത്തരമൊരു തിരച്ചിൽ ഡബ്ലിനിൽ നിന്നുള്ള രണ്ടു ശാസ്‌ത്രജ്ഞരായ നീൽ പോർട്ടറും (Neil Porter) ട്രെവർ വീക്‌സും (Trevor Weekes) അരിസോണയിൽ ദൂരദർശനികളുപയോഗിച്ച്‌ നടത്തിയിട്ടുണ്ട്‌. അവർ പല മിന്നലുകളും കണ്ടു. പക്ഷെ ഒന്നും ആദിമ തമോഗർത്തങ്ങളിൽ നിന്നുള്ള ഗാമ രശ്‌മി വിസ്‌ഫോടനത്തിൽ നിന്നുള്ളതാണെന്ന്‌ കൃത്യമായി പറയാൻ പറ്റുന്നവയായിരുന്നില്ല.

ആദിമ തമോഗർത്തങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം നിഷ്‌ഫലമായിരിക്കാമെങ്കിലും അങ്ങനെയാവുമെന്നു തന്നെയാണ്‌ തോന്നുന്നത്‌ - അത്‌ പ്രപഞ്ചത്തിന്റെ ആദ്യഘട്ടങ്ങളെക്കുറിച്ച്‌ വളരെ പ്രധാനപ്പെട്ട വിവരങ്ങൾ നൽകും. ആദ്യകാല പ്രപഞ്ചം തീർത്തും അവ്യവസ്‌ഥിതവും ക്രമരഹിതവുമായിരുന്നെങ്കിൽ, അല്ലെങ്കിൽ, ദ്രവ്യത്തിന്റെ സമ്മർദ്ദം വളരെ കുറവായിരുന്നുവെങ്കിൽ, ഗാമരശ്‌മി പശ്‌ചാത്തലവികിരണത്തിന്റെ നിരീക്ഷണത്തിൽ നിന്നും നാം മുമ്പു തന്നെ നിശ്‌ചയിച്ചിട്ടുള്ള പരിധിയിൽ വളരെ കൂടുതൽ ആദിമ തമോഗർത്തങ്ങളെ അത്‌ സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടി വരും. മറിച്ച്‌ ആദ്യകാല പ്രപഞ്ചം വളരെ ഐകരൂപ്യമുള്ളതും നിരപ്പാർന്നതും, ഉയർന്ന മർദ്ദമുള്ളതുമാണെങ്കിൽ മാത്രമേ, ദൃശ്യമായ ആദിമ തമോഗർത്തങ്ങളുടെ അഭാവം നമുക്ക്‌ വിശദീകരിക്കാനാവുകയുള്ളു.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.