പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ശലഭങ്ങളുടെ പകൽ > കൃതി

അദ്ധ്യായം പത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഓണാവധിക്ക്‌ കുറച്ചുദിവസം കൃഷ്‌ണൻ വീട്ടിൽ പോയി നിന്നു. കോളേജിന്റേ അന്തരീക്ഷത്തിൽ നി.ന്നും തനിക്ക്‌ അധികനാൾ വിട്ടുനില്‌ക്കാൻ ബുദ്ധിമുട്ടാണെന്ന്‌ കൃഷ്‌ണന്‌ മനസ്സിലായി.

അവധി കഴിഞ്ഞ്‌ കൃഷ്‌ണൻ കോളേജിലെത്തിയപ്പോൾ ഇലക്ഷന്റെ സന്നാഹങ്ങളാണ്‌ എതിരേറ്റത്‌. കക്ഷിയനുസരിച്ചുളള ധ്രുവീകരണം കൂട്ടുകാരുടെ ഇടയിൽപ്പോലും കണ്ടുതുടങ്ങി.

ഒരുപുതിയ വാർത്തയുമായാണ്‌ അന്ന്‌ സുനിൽ എത്തിയത്‌, “കൃഷ്‌ണാ, അവരെന്നെ വിടുന്നില്ല. ആർട്ട്‌സ്‌ ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാൻ നിർബന്ധിക്കുകയാണ്‌. ആലോചിച്ച്‌ എനിക്കൊരു തീരുമാനത്തിലെത്താനും ആവുന്നില്ല. നിന്റെ അഭിപ്രായമെന്താ?”

സുനിൽ കഴിവുളള കലാകാരനാണ്‌. കാമ്പസിനു പുറത്തും അറിയപ്പെടുന്ന ഒരു ഗിത്താറിസ്‌റ്റ്‌. കോളേജ്‌ ഇലക്ഷന്‌ നില്‌ക്കാൻ ആ യോഗ്യത ധാരാളമാണ്‌. കൃഷ്‌ണൻ ചിന്തിച്ചു.

“സ്ഥാനാർത്ഥിയാകാൻ നിനക്ക്‌ ബുദ്ധിമുട്ടൊന്നുമില്ലെങ്കിൽ നമുക്ക്‌ ക്ലാസ്സിലെ എല്ലാവരുമായി ആലോചിക്കാം. പൊതുവെ പോസിറ്റീവ്‌ അഭിപ്രായമാണെങ്കിൽ നിന്നു കളയാം. ഇതൊക്കെ ഒരു അനുഭവമല്ലേ”.

കക്ഷിഭേദമെന്യേ പ്രവർത്തകരുണ്ടാവുക ക്ലാസ്സിൽ നിന്നു മാത്രമാണ്‌. ക്ലാസ്സിന്റെ മുഴുവൻ പിന്തുണയുമുണ്ടെങ്കിൽ പിന്നെ ധൈര്യമായി ഇറങ്ങി പുറപ്പെടാം.

ക്ലാസ്സിൽ ഒരു ചെറിയ യോഗം ചേർന്നപ്പോൾ സുനിൽ ഇലക്ഷന്‌ നില്‌ക്കണമെന്ന അഭിപ്രായമാണ്‌ എല്ലാവരും പ്രകടിപ്പിച്ചത്‌. പെൺകുട്ടികളടക്കം കുറെപ്പേർ സുനിലിനുവേണ്ടി പ്രവർത്തിക്കാമെന്ന്‌ വാഗഃ​‍ാനം ചെയ്തു. പുറത്തിറങ്ങി മറ്റുളളവരെ പരിചയപ്പെടണമെന്നാഗ്രഹമുളളവർക്കു സുവർണ്ണാവസരമാണ്‌.

സുനിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചതുമുതൽ ദിവസങ്ങൾ തിരക്കേറിയതായി മാറി കൃഷ്ണനും. സുനിൽ വളരെ ബുദ്ധിമുട്ടുളള മത്സരമാണ്‌ നേരിടുന്നത്‌. വർഷങ്ങളായി കോളേജ്‌ യൂണിയൻ എതിർകക്ഷികളുടെ കൈയിലാണ്‌. പോരാത്തതിന്‌ സുനിലിന്റെ എതിരാളി ഏതോ ഒരു സിനിമയിൽ തല കാണിച്ചിട്ടുമുണ്ട്‌. ആ പേരിലാണ്‌ അയാൾക്ക്‌ സ്ഥാനാർത്ഥിത്വം കിട്ടിയിട്ടുളളത്‌. ആൺകുട്ടികളുടെ വോട്ട്‌ ഗ്ലാമർ നോക്കി പോവുകയില്ലെങ്കിലും പെൺകുട്ടികളുടെ ഭാഗത്തുനിന്ന്‌ അതിന്‌ സാധ്യതയുണ്ട.​‍്‌ കോളേജിൽ അറിയപ്പെടുന്ന പെൺകുട്ടികൾ സുനിലിനു വേണ്ടി പ്രവർത്തിച്ചാൽ ആ ഒഴുക്കിനെ തടുക്കാനാവും-മൂന്നു പേരും കൂടിയിരുന്ന്‌ ആലോചിച്ചപ്പോൾ അങ്ങനെ ചെയ്യാനാണ്‌ ഒടുവിൽ തീരുമാനിച്ചത്‌.

ആഗ്നസും സുനിതയും-അവർ രണ്ടുപേരും പ്രചരണത്തിനുവരാൻ സമ്മതിച്ചാൽ രക്ഷപ്പെട്ടു. കാരണം അവരുടെ സുഹൃത്‌വലയത്തിൽപ്പെട്ട തരുണിമാരാണ്‌ കോ​‍ുളേജ്‌ കുമാരന്മാരുടെ സ്വപനങ്ങളിലെ നായികമാരിൽ ഭൂരിഭാഗവും. അവരിൽ നിന്ന്‌ ഒരു വാക്ക്‌ വിണു കിട്ടിയാൽ ആ ‘സമാന്തരരേഖ’ പ്രേമക്കാർ എന്തു വേണമെങ്കിലും ചെയ്യും.

സുനിതയെ എങ്ങനെയെങ്കിലും കൊണ്ടുവരാമെന്ന്‌ ടോം ഏറ്റു. ആഗ്നസിനോട്‌ കാര്യങ്ങൾ പറയാൻ സുനിലും കൃഷ്‌ണനും കൂടിയാണ്‌ പോയത്‌. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആഗ്നസ്‌ നേരിയ വിസമ്മതം പ്രകടിപ്പിച്ചു. നിർബന്ധിച്ചപ്പോൾ ആഗ്നനസ്‌ പറഞ്ഞു, “ഞാൻ വരാം. പക്ഷേ, ഒരു പാർട്ടിയുടെ ലേബലിലും എനിക്ക്‌ വർക്ക്‌ ചെയ്യാൻ പറ്റില്ല. സുനിലിനോടുളള പരിചയത്തിന്റെ പേരിൽ മാത്രം”.

അങ്ങനെ ആ പ്രശ്നത്തിനും പരിഹാരമായി.

പകൽ മിക്കവാറും കൃഷ്‌ണന്‌ ക്ലാസ്സിൽ കയറാൻ കഴിയാതെയായി. കോളേജിലേക്ക്‌ വരുന്നവരോടും പോകുന്നവരോടും വോട്ടു ചോദിക്കണം. പിന്നെ ക്ലാസ്സുകളിൽ സ്ഥാനാർത്ഥിക്കുവേണ്ടി സംസാരിക്കണം, അതു മിക്കവാനും ടോമായിരിക്കും ചെയ്യുക. അവസാനം സുനിൽ ഗിത്താറിൽ തനിക്കുളള പ്രാവീണ്യം പ്രദർശിപ്പിക്കും. രാത്രിയായാൽ പോസ്‌റ്ററെഴുതണം, ബാനറുകൾ കെട്ടണം. ഉറക്കമിളച്ചിരുന്ന്‌ നോട്ടീസുകൾക്കും പേസ്‌റ്ററുകൾക്കുമുളള മാറ്ററെഴുതുന്ന ജോലി കൃഷ്‌ണനായിരുന്നു. സുനിലിന്റെ

കക്ഷിയിൽപ്പെട്ട മിക്ക സ്ഥാനാർത്ഥികൾക്കും അതു​‍്‌ കൃഷ്‌ണൻ ചെയ്തു കൊടുത്തു.

ആസൂത്രിതമായി ഒരാൾക്ക്‌ ഇത്രയൊക്കെ ചെയ്യുന്നതുകൊണ്ട്‌ പ്രചരണത്തിന്റെ കാര്യത്തിൽ സുനിൽ എതിരാളിയേക്കാൾ വളരെ മുമ്പിലായി. എങ്കിലും എതിർസംഘടനയ്‌ക്ക്‌ വളക്കൂറുളളമണ്ണാണ്‌ സെന്റ്‌പോൾസിന്റേത്‌. അതുകൊണ്ട്‌ ഫലത്തെപ്പറ്റി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്‌.

കൃഷ്‌ണൻ അശ്വതിയോട്‌ ശരിക്കൊന്ന്‌ സംസാരിച്ചിട്ട്‌ ദിവസങ്ങളേറെയായി. അവർക്ക്‌ ഒന്നിച്ചു വരാൻപോലും സാധിക്കാറില്ല. വൈകുരേം പെരിഞ്ചേരിയിൽ തന്നെ ചിലപ്പോഴെ പോകാറുളളൂ. രാവിലെ പോരുമ്പോൾ അന്ന്‌ ചെല്ലുമോ ഇല്ലയോ എന്ന്‌ അമ്മാവനോട്‌ പറയും, അല്ലെങ്കിൽ അശ്വതിയോട്‌ പറഞ്ഞു വിടും.

ക്ലാസ്സ്‌ ക്യാംബെയ്‌നിംഗിന്‌ അശവതിയുടെ ക്ലാസ്സിലെക്ക്‌ പോകുമ്പോൾ ആഗ്നസിനെയും കൃഷ്‌ണൻ കൂടെക്കൂട്ടി. അശ്വതിയുടെ കൂട്ടുകാരികളോടും മറ്റുളള ആൺകുട്ടികളോടും ഒന്നുകൂടി പറഞ്ഞാൽ ഉറപ്പാക്കാവുന്ന വോട്ടുകളാണ്‌ എല്ലാം. ക്ലാസ്സ്‌ റൂമിന്റെ മുമ്പിൽതന്നെ അശ്വതിയും കുറെ പെൺകുട്ടികളും നിന്നിരുന്നു.. പുറംതിരിഞ്ഞാണ്‌ അവൾ നില്‌ക്കുന്നത്‌. കൂട്ടുകാരികൾ കൃഷ്‌ണനെ കണ്ടപ്പോൾ തന്നെ എന്തോ പറഞ്ഞ്‌ ചിരിച്ചു തുടങ്ങി.

“അശ്വതി”, കൃഷ്‌ണൻ വിളിച്ചു.

അവൾ തിരിഞ്ഞു നോക്കി.

ഒരു നിമിഷം.

അവൾ പെട്ടന്ന്‌ വെട്ടിത്തിരിഞ്ഞ്‌ റീഡിംഗ്‌ റൂമിന്റെ ഭാഗത്തേക്കു നടന്നു. കൃഷ്‌ണൻ പകച്ചുപോയി. അവളുടെ ആ പെരുമാറ്റത്തിന്‌ ഒരു കാരണവും ആലോചിച്ചിട്ട്‌ കാണുന്നില്ല അയാൾ.

പിന്നെ?

അതൊന്നും കാര്യമാക്കാതെ കൃഷ്‌ണനും ആഗ്നസും കൂടി സുനിലിന്റെ നോട്ടീസും മറ്റും ആ ക്ലാസ്സിലുളളവരുടെ ഇടയിൽ വിതരണം ചെയ്തു. ഓരോരുത്തരോടും പ്രത്യേകം വോട്ടു ചോദിക്കാനും അവർ മറന്നില്ല.

“കൃഷ്‌ണൻ, അശ്വതിയെന്താ ഇങ്ങനെയൊക്കെ? ഐ ഫീൽ ഷി ഈസ്‌ റ്റൂ റസ്‌റ്റിക്‌” പുറത്തിറങ്ങുമ്പോൾ ആഗ്നസ്‌ പറഞ്ഞു. അശ്വതിയും അയാളുമായുളള ബന്ധം ആഗ്നസിന്‌ അറിയാം.

“ഓ, രാവിലെ വീട്ടിൽവച്ച്‌ ഒരു സൗന്ദര്യപിണക്കമുണ്ടായി” അറിഞ്ഞുകൊണ്ട്‌ അയാൾ ആഗ്നസിനോട്‌ നുണ പറഞ്ഞു. ആഗ്നസിന്‌ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയാണെങ്കിൽ അതു മാറിക്കൊളളട്ടെ എന്ന്‌ അയാൾ വിചാരിച്ചു. അല്ലെങ്കിൽ സുനിലിന്റെ ഇലക്ഷൻ പ്രചരണത്തെവരെ അതു ബാധിക്കും.

കൃഷ്‌ണന്‌ തീരെ ഉന്മേഷം തോന്നിയില്ല പിന്നെ. രാത്രി നില്‌ക്കണമെന്ന്‌ സുനിൽ പറഞ്ഞിരുന്നെങ്കിലും അവനെ അറിയിച്ചിട്ട്‌ അയാൾ പെരിഞ്ചേരിയിലേക്ക്‌ തിരിച്ചു. അശ്വതിയോട്‌ പ്രശ്നമെന്തെന്ന്‌ ചോദിച്ചറിയണം. മിക്കവാറും അവൾക്ക്‌ തന്റെയും ആഗ്നസിന്റെയും പേരിലുളള തെറ്റിദ്ധാരണയാവും. കുറച്ചു ദിവസങ്ങളായിട്ട്‌ തന്റെ കൂടെ കാമ്പസിലെമ്പാടും ആഗ്നസ്‌ നടക്കുന്നത്‌ അവൾ ശ്രദ്ധിച്ചിരിക്കും-കൃഷ്‌ണൻ വിചാരിച്ചു.

അത്താഴത്തിന്‌ കൃഷ്‌ണൻ പെരിഞ്ചേരിയിലെത്തിയപ്പോൾ അശ്വതിയെക്കണ്ടു. അവൾ അയാളെ ശ്രദ്ധിക്കാതെ കടന്നുപോയി. നേരിടാൻ ഒരു മടിപോലെ. നാളെ രാവിലെ കോളേജിലേക്കു പോകുമ്പോൾ പിടിക്കാം, കൃഷ്‌ണൻ തീരുമാനിച്ചു.

രാവിലെ പതിവുസമയത്ത്‌ കൃഷ്‌ണൻ പെരിഞ്ചേരിയിലെത്തിയെങ്കിലും അശ്വതി കോളേജിലേക്ക്‌ പോയിരുന്നു. പക്ഷേ, അയാൾ ബസ്‌റ്റോപ്പിലെത്തിയപ്പോൾ അശ്വതിയെ അവിടെ കണ്ടു. ഒന്നും മിണ്ടിയില്ല. അവൾ അയാളെ കാണാത്തഭാവത്തിൽ നില്‌ക്കുകയാണ്‌.

ബസ്സിറങ്ങി അശ്വതി കോളേജിലേക്കു നടക്കുമ്പോൾ കൃഷ്‌ണൻ പിറകിൽനിന്നും വിളിച്ചു. തിരിഞ്ഞുനോക്കിയില്ലെങ്കിലും നടപ്പ്‌ സാവധാനമാക്കി. വേഗത്തിൽ കൃഷ്‌ണൻ അവളുടെ അടുത്തെത്തി. ചോദിച്ചു,“ഇന്നലെ എന്ത്‌ ഭ്രാന്താണ്‌ അശ്വതി ചെയ്തത്‌ വിരോധം വല്ലതുമുണ്ടെങ്കിൽ പറഞ്ഞറിയിച്ചാൽ പോരെ, അതിന്‌ മറ്റുളളവരുടെ മുമ്പിൽവച്ച്‌ അപമാനിക്കണോ?”

ഉത്തരമില്ല

“കേൾവിക്കുറവൊന്നുമില്ലല്ലോ, ചോദിച്ചതിന്‌ ഉത്തരം പറയുന്നത്‌ സാമാന്യ മര്യാദയാണ്‌”.

“അതിന്‌ ചോദിക്കുന്നയാൾ മര്യാദക്കാരനാവണ്ടേ?”

“അതുശരി. അപ്പോൾ ഞാൻ തെമ്മാടിയുമായി”

“കൃഷ്‌ണേട്ടന്‌ അപമാനം ഒട്ടും സഹിക്കാൻ വയ്യ. എനിക്കതുണ്ടായാൽ കുഴപ്പമില്ല, അല്ലേ?” കരയുകയാണവൾ.

“എനിക്കൊന്നും മനസ്സിലാകുന്നില്ല അശ്വതി. കാര്യമെന്താണെന്നു വച്ചാൽ തെളിച്ചു പറയൂ. മനസ്സിൽ വച്ചുകൊണ്ടു നടന്നാൽ എങ്ങനെയാണ്‌ ഞാൻ അറിയുന്നത്‌”.

“ആ ആഗ്നസിന്റെ കൂടെ എത്ര ദിവസമായി കൃഷ്‌ണേട്ടൻ നടക്കുന്നു. അതു കാണുമ്പോൾ കൂടെയുളളവർ ഓരോ കുത്തുവാക്കുകൾ പറയും. അവസാനം നിങ്ങൾ രണ്ടുപേരും കൂടി ക്ലാസ്സിലേക്കു വന്നപ്പോൾ എനിക്കു സഹിച്ചില്ല”.

അപ്പോൾ അതാണ്‌ കാരണം. എങ്ങനെ അശ്വതിയെ പറഞ്ഞു മനസ്സിലാക്കും എന്നോർത്ത്‌ വിഷമിച്ചു അയാൾ.

“ആരെങ്കിലും പറയുമ്പോഴേക്കും അറ്റുപോകുന്ന ബന്ധമാണ്‌ നമ്മുടേതെന്ന്‌ അശ്വതിക്കു തോന്നുന്നുണ്ടോ?”

“ഇല്ല. പക്ഷേ, എന്തിന്‌ മറ്റുളളവരെക്കൊണ്ട്‌ വെറുതെ അതുമിതുമൊക്കെ പറയിപ്പിക്കുന്നു?”

“മറ്റുളളവർ പറയുന്നതൊന്നും ശ്രദ്ധിക്കാൻ അശ്വതി പോകേണ്ട. അപ്പോൾ അത്‌ തനിവെയ നിന്നുകൊളളും. പിന്നെ ഒരു കാരഗ്യം. ഈ ബന്ധം മൂലം മറ്റുളള പെൺകുട്ടൃ​‍ികളോട്‌ മിണ്ടരുത്‌ എന്ന്‌ ശഠിച്ചാൽ അത്‌ നടന്നുന്ന കാര്യമല്ല. പ്രേമമെന്നു പറഞ്ഞാൽ വാക്കിലും നോക്കിലും മാത്രം ഒതുങ്ങി നില്‌ക്കുന്ന ഒരു കാരയകാര്യമല്ലെന്ന്‌ അശ്വതി,റിയാലോ”.

മനസ്സിലുളളത്‌ മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി അയാൾക്ക്‌.

കോളേജ്‌ ഗേറ്റിൽ സുനിലും ആഗ്നസുമൊക്കെ നില്പുണ്ടായിരുന്നു.

“പിണക്കമെല്ലാം മാറി അല്ലേ?” അവരെ ഒന്നിച്ചു കണ്ടയുടനെ ആഗ്നസ്‌ ചോദിച്ചു. അശ്വതിയുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത്‌ കൃഷ്‌ണൻ കണ്ടു.

കോളേജ്‌ അന്തരീക്ഷം ഒരു സംഘർഷത്തിന്റെ വക്കിലെത്തിപ്പെട്ടത്‌ പെട്ടന്നായിരുന്നു. ഒരു നിസ്സാര പ്രശ്നത്തിലായിരുന്നു തുടക്കം. കോളേജിന്റെ പോർട്ടിക്കോവിൽ രണ്ടു വലിയ ബ്ലാക്ക്‌ ബോർഡുകൾ ഉണ്ട്‌. സാധാരണ ഇലക്ഷൻ സമയത്ത്‌ പ്രധാനപ്പെട്ട രണ്ടു കക്ഷികളും തങ്ങളുടെ പ്രചരണത്തിനായിട്ടാണ്‌ അവ ഉപയോഗിക്കുക. പക്ഷേ, ഇത്തവണ സുനിലിന്റെ എതിർകക്ഷിയിൽ പെട്ടവർ രണ്ടുബോർഡുകളും ബുക്ക്‌ചെയ്തു. എതിർത്താൽ ശക്തികൊണ്ടു നേരിടുമെന്നായി. ഇരുഭാഗക്കാരും വെല്ലുവിളികൾ ഉയർത്തി. ഏതു സമയത്തും സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥ.

ഒരു ദിവസം രാവിലെ കൃഷ്‌ണൻ കോളേജിലെത്തിയപ്പോൾ അറിഞ്ഞു സംഘട്ടനം നടന്നു കിഞ്ഞെന്ന്‌. സുനിലിന്റെ പാർട്ടിയിൽപ്പെട്ട ഒരാൾക്ക്‌ കുത്തേല്‌ക്കുകയും ചെയ്തു. തലേദിവസം രാത്രി സുനിൽ തന്നെ പറഞ്ഞുവിട്ടത്‌ കൃഷണൻ ഓർത്തു. സുനിലിനെ ആശുപത്രിയിൽ ചെന്ന്‌ കണ്ടടപ്പോഴാണ്‌ മുഴുവൻ വിവരങ്ങളും അയാൾ അറിഞ്ഞത്‌. സംഭവം നടന്ന അന്ന്‌ പകൽ തന്നെ ബോർഡ്‌ മായ്‌ക്കാൻ അവർ തീരുമാനിച്ചിരുന്നു. രാത്രി ഒരു ബോർഡ്‌ മായ്‌ച്‌ മുദ്രാവാക്യങ്ങൾ മാറ്റി എഴുതി. അതറിഞ്ഞെത്തിയ എതിർപക്ഷക്കാർ അവരുടെമേൽ ചാടിവീണി. അംഗബലത്തിൽ മുമ്പിലായിരുന്ന എതിർപക്ഷക്കാരിൽ നിന്ന ഓടിരക്ഷപ്പെടുകയേ മാർഗ്ഗമുണ്ടായിരുന്നുളളൂ. ചിർക്ക്‌ മർദ്ദനമേറ്റു. ഒരാൾക്ക്‌ ചെറിയൊരു കുത്തും.

സുനിൽ രഹസ്യമായി മറ്റൊരു കാര്യം അയാളോടു പറഞ്ഞു. ആ സംഘട്ടനം സുനിലിന്റെ ബുദ്ധരൂപംകൊണ്ടതാണത്രേ. ബോർഡു​‍്‌ബലമായി മായ്‌ചാൽ ഒരേഹറ്റുമുട്ടൽ ഉറപ്പായിരുന്നു. അപ്പോൾ എതിർക്കാതെയിരുന്നാൽ എതിൽപക്ഷത്താൽ മർദ്ദിക്കപ്പെട്ടു എന്നകാര്യം ഇലക്ഷനിൽ ഫലപ്ര,മായി ഉപയോഗിക്കാൻ കഴിയുമെന്ന്‌ അവൻ കണക്കുകൂട്ടി.

സുനിലിന്റെ ഊഹം തെറ്റിയില്ല. എതിർപക്ഷത്തിന്‌ എതിരെ കോളേജിൽ ശക്തമായ അഭിപ്രായം രൂപപ്പെട്ടുവന്നു. സുനിൽ വിജയിക്കുമെന്ന നിലയായി.

പോലീസ്‌ കാവലിൽ ‘മീറ്റ്‌ ദ കാർ​‍്‌ൻഡിഡേറ്റ്‌സും’ പോളിങ്ങും നടന്നു. പ്രതീക്ഷിച്ചതുപോലെ സുനിൽ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. സുനിലിന്റെ കക്ഷിയിൽ പെട്ടവർ ഏതാണ്ട്‌ മുഴുവൻ സീറ്റുകളും അത്തവണ കൈയടക്കി.

സുനിൽ തന്റെ വിജയം ആഘോഷിച്ചത്‌ ടൗണിലെ ചൈനീസ്‌ റെസ്‌റ്റോറന്റിൽ വച്ചു തന്നെ ആയിരുന്നു. ആഗ്നസിനെ ക്ഷണിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിക്കാതെ ചെന്നു. പക്ഷേ, സുനിതയെ വളരെ നിർബന്ധിച്ചു നോക്കിയിട്ടും വഴങ്ങിയില്ല.

ഹോട്ടലിലെത്തിയപ്പോൾ സുനിൽ പറഞ്ഞു, “എക്സ്‌ക്യൂസ്‌മി കൃഷ്‌ണാ, ഞാനും നീയും ടോമും കൂടിയിരുന്ന്‌ മദ്യപിക്കില്ലെന്നല്ലേ തിരുമാനിച്ചിട്ടുളളു. ഞങ്ങൾ രണ്ടുപേരും കൂടി അപ്പുറത്തെ ബാറിൽ പോയി രണ്ടു പെഗ്ഗടിച്ചിട്ടു വരാം. അല്ലെങ്കിൽ ആഘോഷിച്ചെന്നു തോന്നില്ല”.

“ടോം, സുനിതയോട്‌ ഞാൻ പറഞ്ഞു കൊടുക്കും” ആഗ്നസാണ്‌.

“പ്ലീസ്‌. ചതിക്കല്ലേ. എത്ര പാടുപെട്ടാണെന്നോ ഒരു ലൈൻ ഒപ്പിച്ചെടുത്തത്‌. നശിപ്പിക്കരുത്‌”

സുനിലും ടോമും ഉടനെ മടങ്ങിവന്നു.

ആഗ്നസ്‌ ഫോർക്കും നൈഫും ഉപയോഗിക്കുന്നതു കണ്ടപ്പോൾ മറ്റുളളവർക്ക്‌ നേരിയ ചമ്മലുണ്ടായി. അവർ കൈയുപയോഗിച്ചാണ്‌ കഴിച്ചത്‌. പുറത്തിറങ്ങിയപ്പോൾ സുനിതയ്‌ക്കു കൊടുക്കാൻ സുനിൽ ബേക്കറിയിൽ നിന്ന്‌ എന്തൊക്കെയോ വാങ്ങി ഒരു പൊതിയാക്കി ടോമിനെ ഏല്‌പിച്ചു. അപ്പോൾ ടോം പറഞ്ഞു,“ഇതെന്താ, ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതുപോലെ”.

“ഒന്നിച്ചു താമസിച്ചിട്ടല്ല. ഇപ്പോൾ മുതൽതന്നെ ഭാരം ചുമന്നു നീ പരിചയിച്ചുകൊളളട്ടെ എന്നു കരുതിയാണ്‌” സുനിലിന്റെ ആ മടുപടി ചിരി വിടർത്തി എല്ലാവരിലും.

സാനുൽ പിറ്റെ ദിവസം കോളേജിൽ വച്ച്‌ ജയിലച്ചതിനുളള മിഠായി അശ്വതിക്കു കൊടുക്കുമ്പേപാൾ പറഞ്ഞു,“കൃഷ്‌ണനെ ഇത്രയും ദിവസം എനിക്കു വി​‍ൃട്ടുതന്നതിന്‌ നന്ദി. ഇനി മുഴുവൻ സമയവും അങ്ങോട്ട്‌ വിക്കുതന്നിരിക്കുന്നു”.

അശ്വതിയുടെകവിളിൽ ശോണിമ പടരുന്നത്‌ കൃഷ്‌ണൻ കണ്ടു.

Previous NextPuzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.