പുഴ.കോം > പുഴ മാഗസിന്‍ > കവിത > റൊജേലിയോ സിനാന്റെ കവിതകൾ > കൃതി

കൊടാക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റൊജേലിയോ സിനാൻ (1904-1994)

കവിത

സൂര്യബിംബം നിനക്കായൊരു

പ്രകാശ കണികയൊരുക്കി വച്ചു

മരുഭൂമിതൻ മിന്നൽപിണറായതു

നിൻ നഗ്നമേനിയിൽ വിളങ്ങിടുന്നു.

അതങ്ങനെ പോകട്ടെ...

ശാന്തമായ്‌-നിശ്ശബ്‌ദമായ്‌.

എന്റെ കൃഷ്ണമണിയിൽ

സൂര്യസ്നാനം ചെയ്യിച്ചതാം

നിൻ പ്രതിബിംബത്തെ കുത്തി-

വയ്‌ക്കാനെൻ മോഹമുണർന്നിടുന്നു.

പ്രതിമ! നീയൊരു വിലോഭനീയ

ശിലയിൽ കൊത്തിയ പ്രതിമ!

എന്നാത്മാവിനുളളിലേയ്‌ക്കു കയറാം

നിനക്കതൊരുചിതമാം പീഠമായിരിക്കും.

അതേ നീ പടരുക! പക്ഷേ

ചിറകുകളുണർത്താതെ പടരുക നീ

ചിറകുകളനങ്ങിയാലവ ചിലപ്പോൾ

ചിറകിട്ടടിച്ചു പറന്നു പോകും.

Previous Next

റൊജേലിയോ സിനാൻ (1904-1994)

‘പനാമ’യിലെ പ്രസിദ്ധനായ എഴുത്തുകാരൻ. കവി. ഇന്ത്യയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഗാന്ധിജി, ടാഗൂർ തുടങ്ങിയ മഹത്‌വ്യക്തികളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടു. ഇംഗ്ലീഷിലും സ്പാനിഷ്‌ഭാഷയിലും രചനകൾ നടത്തിയിട്ടുണ്ട്‌. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‌ ശക്തമായ പിൻബലം നൽകി. ലാറ്റിനമേരിക്കയിലെയും പനാമയിലേയും ജനങ്ങൾക്ക്‌, ഇന്ത്യയെപ്പറ്റി കൂടുതൽ പഠിക്കാനും അറിവുനേടാനും അദ്ദേഹത്തിന്റെ രചനകൾ സഹായിച്ചിട്ടുണ്ട്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.