പുഴ.കോം > പുഴ മാഗസിന്‍ > കവിത > റൊജേലിയോ സിനാന്റെ കവിതകൾ > കൃതി

നഗ്നമായ മാറിടത്തിന്റെ വീരഗാഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജമിനി കുമാരപുരം ,റൊജേലിയോ സിനാൻ (1904-1994)

കവിത

മാമ്പഴങ്ങളെത്രയോ നില്പൂ!

അതാ! പഴുത്തൊരെണ്ണം.

ഒറ്റചാട്ടത്താലാമാറിടം നഗ്നമായി

ഞാനുമാ മരത്തിൽ നിന്നെടുത്തുചാടി

(ഹൊ! എന്തൊരു ചാട്ടം!)

നഗ്നമാം മാറിടം കാണ്മതിന്നായി.

ഭീരുവായ്‌ സംപ്രീതയായവൾ

എന്നെ നോക്കിക്കൊണ്ടു നിന്നിരുന്നു.

അവൾക്കു മറ്റെന്തു ചെയ്യാനാകും

ഓടാനോ! എന്തൊരക്രമം!

പോകൂ! പോകൂ! എന്ന വാക്കിനാ

ലവൾ തൻ അഭിനന്ദനങ്ങളെൻ

നേർക്കു നീണ്ടു.

അപ്പോഴും ഞാനവൾതൻ

നഗ്നമാം മാറിടം നോക്കി നിന്നു.

പഴുത്ത മാമ്പഴത്തിൻ വന്യസുഗന്ധമേ!

നീയെന്തിനായെപ്പോഴുമാ-

നഗ്നമാം മാറിടത്തെയോർമ്മിപ്പിപ്പൂ!

Previous Next

ജമിനി കുമാരപുരം

പൂർണ്ണമായ പേര്‌ ജമിനിസാ ബീവി. റിട്ടയേർഡ്‌ നഴ്‌സിംഗ്‌ ഓഫീസറാണ്‌. ആനുകാലികങ്ങളിൽ എഴുതുന്നു.

വിലാസം

ജമിനിസാ ബീവി,

‘ലിനി ലാന്റ്‌’,

തോപ്പിൽ നഗർ (53),

കുമാരപുരം,

മെഡിക്കൽ കോളേജ്‌ പി.ഒ.

തിരുവനന്തപുരം.

695 011

റൊജേലിയോ സിനാൻ (1904-1994)

‘പനാമ’യിലെ പ്രസിദ്ധനായ എഴുത്തുകാരൻ. കവി. ഇന്ത്യയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഗാന്ധിജി, ടാഗൂർ തുടങ്ങിയ മഹത്‌വ്യക്തികളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടു. ഇംഗ്ലീഷിലും സ്പാനിഷ്‌ഭാഷയിലും രചനകൾ നടത്തിയിട്ടുണ്ട്‌. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‌ ശക്തമായ പിൻബലം നൽകി. ലാറ്റിനമേരിക്കയിലെയും പനാമയിലേയും ജനങ്ങൾക്ക്‌, ഇന്ത്യയെപ്പറ്റി കൂടുതൽ പഠിക്കാനും അറിവുനേടാനും അദ്ദേഹത്തിന്റെ രചനകൾ സഹായിച്ചിട്ടുണ്ട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.