പുഴ.കോം > പുഴ മാഗസിന്‍ > ചോദിക്കുക > കൃതി

അഭിമന്യുവിനോട്‌ ചോദിക്കാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഭിമന്യു

ചോദ്യോത്തരം

*****************************************************

1. ഗിരീഷ്‌, പാലക്കാട്‌

ചോദ്യംഃ വയലാർ അവാർഡ്‌ അയ്യപ്പപണിക്കർ സ്വീകരിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌?

ഉത്തരംഃ അയ്യപ്പപണിക്കർ

പ്പപണിക്കർ

പണിക്കർ

ണിക്കർ

കർ

ർ......

ഇതുപോലൊരു അഭ്യാസമാണെന്ന്‌ കരുതിയാൽ മതി.

*****************************************************

2. സുധാകരൻ ചിറയിൻകീഴ്‌

ചോദ്യംഃ ജാതി ചോദിക്കരുത്‌ പറയരുത്‌ എന്ന്‌ ശ്രീനാരായണഗുരു. ജാതി ചോദിക്കുകയും പറയുകയും വേണമെന്ന്‌ വെളളാപ്പളളി. നമ്മളെന്തുചെയ്യും അഭിമന്യു?

ഉത്തരംഃ പണിയെടുത്ത്‌ കുടുംബം പോറ്റാൻ നോക്ക്‌ സുധാകരാ...

*****************************************************

3. ടെക്‌സൺ. സി. ജെ., മണ്ണുത്തി

ചോദ്യംഃ ഒരിക്കൽ മരിക്കുമല്ലോ, എങ്ങിനെയെങ്കിലും ജീവിച്ചാൽ പോരെ?

ഉത്തരംഃ ഇങ്ങനെ ജനിച്ചുപോയല്ലോ, അതുകൊണ്ട്‌ എങ്ങിനെയെങ്കിലും മരിച്ചാൽ പോരെ...

*****************************************************

4. മുഹമ്മദ്‌ കെ. എ., പെരുമ്പാവൂർ

ചോദ്യംഃ അവളെക്കാണുമ്പോൾ എന്റെ നെഞ്ച്‌ പടാപടാ എന്ന്‌ മിടിക്കുന്നു, ഞാൻ വിയർക്കുന്നു, അവളുടെ ചിരിയിൽ ഞാൻ ഇല്ലാതെയായിപ്പോകുന്നു...

ഉത്തരംഃ അവൾ എൽ.ഐ.സി. ഏജന്റായിരിക്കും അല്ലേ? ഒരു പോളിസി എടുത്തേരടേയ്‌...

*****************************************************

5. കെ.ജോസ്‌ മാത്യൂ , ആലപ്പുഴ

ചോദ്യംഃ എനിയ്‌ക്കൊരു സാഹിത്യകാരനാകണം.. എന്താ ഒരുവഴി?

ഉത്തരംഃ ദമ്പടി കൈയിലുണ്ടെങ്കിൽ എം.വി.ദേവനെ കണ്ട്‌ പഠിച്ചാൽ മതി...

*****************************************************

അഭിമന്യു

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.


E-Mail: abhimanyu@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.