പുഴ.കോം > പുഴ മാഗസിന്‍ > ചോദിക്കുക > കൃതി

അഭിമന്യുവിനോട്‌ ചോദിക്കാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഭിമന്യു

ചോദ്യോത്തരപംക്തി

1. മന്മഥൻ, യു.എസ്‌.എ.

ചോദ്യം ഃ കേരളത്തിലെ യുവാക്കളെല്ലാം ഗുണ്ടായിസത്തിലേയ്‌ക്ക്‌ തിരിയുന്നു. ഇതിനെ ചെറുക്കേണ്ട കടമ നമുക്കെല്ലാവർക്കും ഇല്ലേ അഭിമന്യൂ..?

ഉത്തരം ഃ മന്മഥാ... അവരെന്തെങ്കിലും പണിയെടുത്ത്‌ അരി മേടിച്ചോട്ടെ...

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

2. ജോഷി, ദുബൈയ്‌

ചോദ്യം ഃ “വിദ്യാഭ്യാസ സ്വകാര്യവത്‌ക്കരണത്തിനെതിരെ എസ്‌.എഫ്‌.ഐ. സമരം ചെയ്‌തു. പോലീസവരെ ക്രൂരമായി മർദ്ദിച്ചു.” വിദ്യാഭ്യാസരംഗത്തെ കച്ചവടവത്‌ക്കരിക്കുന്നതിനെ എതിർക്കാൻ എസ്‌.എഫ്‌.ഐ കേരളത്തിൽ ഇപ്പോഴും സജീവമാണല്ലേ...?

ഉത്തരം ഃ ശരിയാണ്‌, കഴിഞ്ഞ ഇടതു ഗവൺമെന്റ്‌ പ്ലസ്‌ടൂ കച്ചവടം നടത്തിയതിന്റെ ഓഹരി ഇപ്പോഴായിരിക്കും കുട്ടിസഖാക്കൾക്ക്‌ കിട്ടിയത്‌. അതിന്റെ ഊർജ്ജം കാണിക്കാതെ വയ്യല്ലോ... സമരം നടക്കട്ട്‌..

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

3. അബ്ദുള്ള . സി . ജമാൽ ( ഇ മെയിൽ വഴി )

ചോദ്യം ഃ കരുണാകരൻ ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതിയായാൽ?

ഉത്തരം ഃ എ.കെ.ആന്റണി അൽ-ഖ്വയ്‌ദയിൽ മെമ്പർഷിപ്പിന്‌ അപേക്ഷിക്കും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

4. നദീൻ ജാസ്മിൻ , ദുബായ്‌

ചോദ്യം ഃ ഇന്ത്യൻ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുൾ കലാം തന്റെ മുടിവെട്ടുകയും നന്നായി കുളിക്കുകയും ചെയ്‌താൽ വിദേശരാഷ്‌ട്രങ്ങൾ എന്തുകരുതും?

ഉത്തരം ഃ നല്ലൊരു ശാസ്‌ത്രജ്ഞനെ ‘കുളിപ്പിച്ച്‌ കുറിതൊടുവിച്ചു’ എന്ന്‌ കരുതും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

5. ഷിലിൻ, ചെറായി.

ചോദ്യം ഃ നല്ല നേരത്ത്‌ ജനിച്ചില്ല, പ്രണയിക്കേണ്ട സമയം പ്രണയിച്ചില്ല, വിവാഹം കഴിക്കേണ്ട സമയം വിവാഹവും കഴിച്ചില്ല. എന്റെ ജീവിതം പാഴായെന്ന തോന്നൽ...?

ഉത്തരം ഃ ചാവേണ്ട സമയത്ത്‌ കൃത്യമായി ചത്ത്‌ അല്പം ആശ്വാസം നേട്‌ സുഹൃത്തേ...

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

6. ബിജു സിദ്ധാർത്ഥ, കൊച്ചി.

ചോദ്യം ഃ കൗമാരത്തിലെ സ്വപ്നമായിരുന്ന പെണ്ണിനെ മക്കളോടൊപ്പം ബസ്സ്‌ സ്‌റ്റോപ്പിൽ വച്ചുകണ്ടാൽ...?

ഉത്തരം ഃ മാമൻ മക്കൾക്ക്‌ നാലു മുട്ടായി വാങ്ങിക്കൊടുത്ത്‌ ആ കാര്യമസാനിപ്പിക്ക്‌..

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അഭിമന്യു

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.


E-Mail: abhimanyu@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.