പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പുഴവഴി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മധു ആലപ്പടമ്പ്‌

ഒഴുക്കും ഓളവും

അലച്ചിലും നിർത്തി

വഴുക്കുമോർമ്മയിൽ

മറവിയായിതാ

പുഴയൊഴുകുന്നു

മണൽത്തരികളിൽ

അരിച്ചു നീങ്ങുന്നൊ-

രുറുമ്പു ജാഥയായ്‌ !

നരച്ചു വൃദ്ധയായ്‌

നടക്കാൻ വയ്യാഞ്ഞും

ചിരിച്ചു സ്നേഹാർദ്രം

പകരുമമ്മയും

മരിച്ചമുത്തശ്ശി-

ക്കിനാക്കളൊക്കെയും

പഴുത്തുവിങ്ങുന്ന

മണൽത്തരികളിൽ

പുഴവഴിതേടി

കരയ്‌ക്കടിയുന്നു.......

മധു ആലപ്പടമ്പ്‌

500-ഓളം രചനകൾ പ്രസിദ്ധീകരിച്ചുണ്ട്‌. ദല (ദുബായ്‌ ആർട്‌സ്‌ലവേഴ്‌സ്‌ അസോസിയേഷൻ) ഏർപ്പെടുത്തിയ കവിതാപുരസ്‌കാരം, അബുദാബി സോഷ്യൽസെൻ​‍്‌ററിന്റെ കവിതാ പുരസ്‌കാരം, സാഹിത്യവേദി അവർഡ്‌, സ്‌റ്റേറ്റ്‌ റിസോഴ്‌സ്‌ സെൻ​‍്‌ററിന്റെ സാക്ഷരതാ ഗാന രചനയ്‌ക്കുളള സമ്മാനം, പണ്ഡിറ്റ്‌.കെ.പി.കറുപ്പൻ സ്മാരക കവിതാ സാഹിത്യസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ആദ്യ കവിതാസമാഹാരം ‘രാത്രിവണ്ടി’ പണിപ്പുരയിലാണ്‌.

ഏറ്റുകുടുക്ക.പി.ഒ. കരിവെളളൂർ കണ്ണൂർ ജില്ല 670521
Phone: 498-580143




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.