പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യാത്രാനുമതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രതി വി.കെ.

കവിത

പോക,നാമീ തണുത്ത കണ്ണാടി ചില്ലെറിഞ്ഞുടയ്‌ക്കുക

വിരലിൽ നൊന്ത ചുവന്ന പൂക്കളാൽ കുരുതിയാവുക.

പറഞ്ഞവാക്കുകൾ ഉപ്പളങ്ങളായ്‌ മൺകലങ്ങളിൽ

വെറുപ്പുനീറ്റി പകർന്നെടുത്തിട്ടും,

ഉടലിൻ പാതിയിൽ അലിഞ്ഞ വേർപ്പിന്റെ

കറയിൽ സാഗര മരണമോർക്കാതെ-

വെറുതെ, സാന്ത്വനമധുര മന്ത്രത്തിൽ

കമ്പിമൊഴിഞ്ഞ കാതിൻ ചുട്ടുവിങ്ങലിൽ

യാഗമിറ്റിച്ച വേനൽമഴയിൽ, കിളിർത്ത പച്ചപ്പിൽ

കരിഞ്ഞ ഗർഭഗൃഹത്തിലുറഞ്ഞ തടാകമായ്‌

ഒരിക്കലും കാണാതിരിക്കുംവരേയ്‌ക്കുമൊരായുധ-

ത്തഴപ്പിൽ സ്‌നേഹമെരിഞ്ഞ കണ്ണിന്റെ

കനലിൽ ചുട്ട പാദുകങ്ങളാൽ

ഇനിയീ പരസ്പര ധ്വനിപാഠങ്ങളായ്‌-

ഇടറി വീഴുക, ദൂരേക്ക്‌ പോവുക.


രതി വി.കെ.

വിലാസം

വാലപറമ്പിൽ വീട്‌

ചാഴൂർ പി.ഒ.

തൃശ്ശൂർ - 680 571.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.