പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മഹേന്ദർ.ഐ

കവിത

ആദ്യമാദ്യം

ചിറകുറച്ച പറവപോലെ

ഉന്മാദം, വ്യഗ്രം.

പീലിതെളിഞ്ഞ മയിലുപോലെ

അഹങ്കാരം, ലാസ്യം.

പിന്നെപ്പിന്നെ

നിലാവു വറ്റിപ്പോയ

രാത്രിമുറ്റത്ത്‌ ജാരനെപ്പോലെ-

നിശ്ശബ്‌ദം, വ്യാകുലം.

പാമ്പ്‌ പിറകിലുപേക്ഷിച്ചുപോയ

ഉറപോലെ-

ശൂന്യം, ഭീതിദം.

മഹേന്ദർ.ഐ

ശ്രുതി

ചിറ്റിലംചേരി തപാൽ

പാലക്കാട്‌-678704


E-Mail: imahi75@hotmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.