പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വരി മുറിഞ്ഞ താരാട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമ കെ.എം.

കവിത

ഉൾക്കണ്ണു നീറിച്ചിരിക്കുന്നൊരമ്മയെ-

പ്പാടെ മറക്കുന്ന ‘താവഴി’പ്പൈതങ്ങൾ.

കുറുമൊഴി പ്രാവിന്റെ തളിർമേനിയെന്തിനോ,

ചിറകൂരി നോക്കുന്ന കാപാലികർ നിങ്ങൾ.

വഴിതേടിയലയുന്ന താറാവു കൂട്ടത്തെ,

കൊന്നുതിന്നീടുന്ന കാട്ടാളരൂപികൾ!

“ഗതിമുട്ടിയലയും പിതൃക്കൾക്കു നൽകുവാൻ,

തെല്ലുമില്ലെന്നോ ബലിച്ചോറു കൈകളിൽ...?

അലയുമാത്മാവിൻ ദാഹം കെടുത്തുവാൻ

കൂടപ്പിറപ്പിനെക്കുരുതിയായ്‌ നേർന്നുവോ...?

‘പുത്രകാമേഷ്‌ടിയാഗ’സിദ്ധിയാൽ കൈവന്ന,

പുത്രനോ വല്ലാത്ത പാപിയായ്‌ത്തീർന്നുവോ...?

യാഗവും, ദൈവവും ‘ഭളെള’ന്നു ചൊല്ലുന്ന,

വാദിയാമീശ്വരദ്വേഷിയാണിന്നവൻ!

കന്യകാത്വത്തിനു വിലപേശി വിൽക്കുവാൻ,

കൊടുവാളുയർത്തുന്ന കാട്ടാളനാണവൻ!

എങ്കിലും അമ്മയ്‌ക്കു തൻമകൻ പൊന്നുപോൽ.

പെറ്റമ്മയാണവൾ സർവ്വം സഹിപ്പവൾ!

പുതുപാട്ടുപാടുന്ന വയലേലകൾ മെല്ലെ.

ഒരു നല്ല പുലരിക്കു കാതോർത്തിരിക്കവേ...

ദ്രുതമാർന്ന ‘താരാട്ടു’പാട്ടുകൾ മാത്രമീ-

യിരുളിലും തങ്ങി നിറഞ്ഞു നിന്നു.

അകതാരിലുതിരുന്ന സാന്ത്വനത്തെന്നലിൽ,

അറിയാതെ കോരിത്തരിച്ചങ്ങു നിൽക്കവേ...

ഇടറുമായമ്മതൻ താരാട്ടു ദൂരത്തു-

വരിമുറിഞ്ഞെന്നപോൽ തെല്ലിടനിന്നുവോ...?

സുമ കെ.എം.

1983 കൊടുങ്ങല്ലൂരിനടുത്ത്‌ അഞ്ചപ്പാലത്ത്‌ ജനിച്ചു.

അച്ഛൻഃ കെ.കെ.മോഹനൻ.

അമ്മഃ കെ.പി. സാവിത്രി

അനുജൻഃ കെ.എം.സുമോദ്‌

കെ.കെ.ടി.എം. ഗവ.കോളേജ്‌ സസ്യശാസ്‌ത്ര വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്‌. ക്ഷേത്രപ്രവേശനവിളംബര കമ്മിറ്റി 2002 നടത്തിയ സംസ്ഥാനതല കവിതാ രചനയിൽ രണ്ടാം സ്ഥാനം നേടി.

വിലാസം

കല്ലാഴി വീട്‌,

മേത്തല പി.ഒ.

അഞ്ചപ്പാലം,

കൊടുങ്ങല്ലൂർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.