പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയം പൂക്കുന്നതെപ്പോഴാണ്‌?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കിളിമാനൂർ നൗഷാദ്‌

കവിത

കനൽമേഘങ്ങൾക്കു കീഴെ,

ഇടനെഞ്ച്‌ പൊട്ടി

രക്‌തം പടർന്ന

കടൽത്തീരത്ത്‌

ഓർമകളുടെ മുല ചുരന്ന്‌

ഏകാകിയായി.....ഞാൻ.

അകലെ,

തളർന്ന മൂവന്തികൾ.....

എത്ര പെട്ടെന്നാണ്‌

വിയർത്ത പകലുകൾ

വിളറി വീണത്‌.

ഇനി,

കൊഴിഞ്ഞു പോയ

പ്രണയം പൂക്കുന്നതെപ്പോഴാണ്‌?

ഓർമകൾ,

വിണ്ട്‌ കീറിയ മണ്ണിൽ

പതിക്കുന്ന

വേനൽ പെയ്‌ത്തു പോലെ.....

ഞാൻ,

എരിഞ്ഞു കത്തുന്നൊരു

നെരിപ്പോട്‌.....

നീ,

സ്‌നേഹിക്കയെന്ന

വരദാനം

ശാപമായി ലഭിച്ചവൾ.....

എന്നിൽ

പടിയിറങ്ങിയകന്ന

പ്രണയമേ,

എനിക്കൊരു

കനൽപ്പൂവിനെ തരൂ.....

ജ്വലിക്കും വാക്കിനെ തരൂ.....

കിളിമാനൂർ നൗഷാദ്‌

ചെരാത്‌ സാഹിത്യ സുഹൃത്‌ വേദി പ്രസിഡന്റ്‌, ഇല ഇൻലന്റ്‌ മാഗസിൻ പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചിത്രരചന, കാർട്ടൂൺ എന്നിവയിൽ താൽപര്യം. ആനുകാലികങ്ങളിൽ കവിതയും കാർട്ടൂണും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസംഃ-

കിളിമാനൂർ നൗഷാദ്‌

“സ്‌നേഹതീരം”,

നഗരൂർ പി. ഒ. -695 618,

തിരുവനന്തപുരം

പി. ബി. നമ്പർഃ 15150,

റിയാദ്‌ഃ 11444,

സൗദി അറേബ്യ,

ഫോൺഃ +966 521 22675


E-Mail: nowshadkmr@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.