പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വഴി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിമിത.കെ.എസ്‌

ജനനമരണങ്ങൾക്കിടയിൽ

ഇത്തിരി നേരം ചൂതാടാൻ

കടം തന്ന കനലു ചുമന്ന

വഴി നെരിപ്പോടായിരുന്നു.

ഓർമ്മകൾക്കു പുറകിലെ

പുക പിടിച്ച കറുത്ത വഴി

യാത്രകൾക്കിടയിലെ ഒരു

കാഴ്‌ചമാത്രം.....

മാറിലെ കെട്ടി അകം മറച്ച്‌

ഒളിഞ്ഞു പോകുന്ന വഴി

ഭീരുത്വത്തിന്റെ മറയായിരുന്നു.

തിരുച്ചുപോക്കിനു വേണ്ടി

സ്വയം തെരഞ്ഞെടുത്ത

നടന്നാൽ തീരാത്ത വഴി

ആരോ തന്ന മൗനമായിരുന്നു.

ചെമ്മൺ പാതയിലെ പൊടി

പുരണ്ട വരണ്ട വഴി

നിന്നിലേക്കുള്ള ദൂരമായിരുന്നു.

വയലിന്റെ മാറിലെ

ഈറനണിഞ്ഞ പച്ച വഴി

ഇനിയൊരിക്കലും കിട്ടാത്ത

മനസ്സായിരുന്നു?

എവിടെ.... കണ്ടുവോ......?

നീയെന്റെ സ്‌നേഹാർദ്രമാം വഴി.....

സിമിത.കെ.എസ്‌

സെക്കന്റ്‌ എം.എ. മലയാളം,

യു.സി.കോളേജ്‌,

ആലുവ, ഈസ്‌റ്റ്‌ ഹോസ്‌റ്റൽ


Phone: 0484 % 2606995




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.