ദിനേശൻ കോന്നിയൂർ പത്തനംതിട്ട ജില്ലയിൽ കോന്നി വെളളപ്പാറ സ്വദേശി. അഖില കേരള ബാലജന സഖ്യത്തിലൂടെ സാഹിത്യ രംഗത്തെത്തി. എഞ്ചിനീയറിംഗിൽ ഡിപ്ലോമ. നിരവധി നാടകങ്ങളും നാടകഗാനങ്ങളും രചിക്കുകയും നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ആകാശവാണിയിൽ ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മറുനാടൻ മലയാളി സംഘടനകളിലും ബോംബെ വിശാലകേരളം മാസികയിലും സജീവമായി പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഭാഷാകേരളം മാസികയുടെ അസ്സോസിയേറ്റ് എഡിറ്ററും സൗദി അറേബ്യയിലെ മലയാളം ആർട്സ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.
വിവാഹിതൻ. ഭാര്യ ഃ ഫിലോമിന. മക്കൾ ഃ സുബി, സ്നേഹ, യേശുദാസ്.
വിലാസംഃ പി.ബി.നം. 200, സാംതാഹ്, ജിസാൻ, സൗദി അറേബ്യ.
സുഹാസ്, ലക്കൂർ, വെളളപ്പാറ പി.ഒ., കോന്നി
പത്തനംതിട്ട
689 705
Phone: 00966-7-3321621,00966-52760927,0468 2246778
E-Mail: dkonniyoor@yahoo.com
|