പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഹതാശൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉബൈദ്‌.പി.എടശ്ശേരി

കവിത

നിന്റെ ധാരണാ വൈകല്യങ്ങളുടെ

കാർമേഘങ്ങൾക്കിടയിൽ

എന്റെ സൂര്യമാനസത്തിന്റെ

പ്രഭാമയൂഖം അപ്രത്യക്ഷമാകുന്നു.

നിന്റെ ആത്മസങ്കോചത്തിന്റെ

കരിയിലച്ചാർത്തുകൾക്കിടയിൽ

എന്റെ സുഗന്ധസൂനത്തിന്റെ

പ്രഭാവം നിഷ്‌പ്രഭമാകുന്നു.

നിന്റെ വിദൂരതയുടെ

അദൃശ്യതയിൽ

എന്റെ മൗനസംഗീതത്തിന്റെ

ശ്രുതിമധുരം അനാഥമാകുന്നു.

* * * * * * *

ഹ, മർത്യനെത്ര,യപൂർണൻ!

അവനെത്ര ഹതാശൻ! !

ഉബൈദ്‌.പി.എടശ്ശേരി

വിലാസം

ഉബൈദ്‌.പി.എടശ്ശേരി,

തളിക്കുളം,

പൊക്കാക്കില്ലത്ത്‌ വീട്‌,

തൃശൂർ - 680 569.


Phone: 0487 630194
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.