കുളിര് കുടം തണ്ണീര്‍ സ്ഫുടം
മധുരം രവം മനോഹരം
വാനിന് വരം മഴക്കാറിന് ആരം
മധുരം രവം മനോഹരം
ചേമ്പില കുമ്പിള് അമ്പിളി വര്‍ണം
മധുരം രവം മനോഹരം
മൊട്ടില്‍ തുളുമ്പും മട്ടുപാവില്‍ വിതറും
മധുരം രവം മനോഹരം
ചില്ലു ചിതറും വില്ലു വിരിയും
മധുരം രവം മനോഹരം
ഗ്രീഷ്മം അകലും ശിശിരം പകരും
മധുരം രവം മനോഹരം
നീഹാരം നിറയും തുഷാരം തുളുമ്പും
മധുരം രവം മനോഹരം
മനം നിറയ്ക്കും ഈ മഴയെ നീ
മധുരം രവം മനോഹരം