പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സൂര്യപുഷ്പം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അശോകന്‍


ആയിരം മോഹപുഷ്പങ്ങള്‍ വിരിയും
ആകാശ ചെരുവിലെവിടെയോ
അന്നിന്‍ മധുരിക്കുമോര്‍മ്മകളിന്നും
അന്തിയുറങ്ങാതലയുന്നുണ്ടാവാം.

തൊടിയിലെ കിണറ്റില്‍
തിമിംഗലം നീന്തിക്കളിക്കുന്നുണ്ടാവാം
തിരുമുറ്റക്കോണിലെ
തിരുനെല്ലി, പൂവും കായുമിടാന്‍ മറക്കുന്നുണ്ടാവാം.

കാക്കോത്തി തന്‍ പ്രവചനം
കളവായതവളുടെ കയ്യിലെ
മന്ത്രക്കോപ്പിനു - മഹിമ -
മതിയാവാത്തതിനാലുമാകാം.

പടിയടച്ചു പിണ്ടം വച്ച മോഹങ്ങളെ കണ്ടു
പേടിച്ചോടുവാന്‍ -കൊടി
പിടീച്ച ഭ്രാന്തനല്ല കൊഞ്ചിക്കുഴഞ്ഞു
പുറകെയെത്തും കാലം.

മനസ്സിനെ പൂട്ടിയ താഴുകളേഴും
അറുത്തെറിയുന്ന - ദാഹാര്‍ദ്രമാം - കണ്ണുകള്‍
തേടുമാ സ്വര്‍ണ്ണ വിഗ്രഹം
തിരിശേഷിപ്പുപോലുണ്ടു മുന്നില്‍.

മുഖേ...നോക്കാന്‍ കെല്പ്പില്ലാ
മനസ്സം - പട്ടത്തെ - സ്വപ്നപ്പന്തലില്‍
കെട്ടിയുയര്‍ത്തി പറത്തിയ
കോമാളിയാണെന്നും - മൗനവികാരം-

സമചിത്തത വെടിഞ്ഞ മനസിനെ
സൂര്യകാന്തിപ്പൂവാക്കാമാര്‍ക്കും
സ്സൂര്യനു നേരെ മുഖമുയര്‍ത്താന്‍
സൂര്യപുഷ്പ്പത്തിനല്ലാതാവില്ലാര്‍ക്കും.

അശോകന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.