പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തനിച്ച്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്താർ ആദൂർ

ഡാഡി
ഓഫീസിലേക്കു പോയി
മമ്മി ക്ലബ്ബിലേക്കും

ആ വീട്ടില്‍
അവന്‍ മാത്രം തനിച്ചായി

വാങ്ങിക്കൊണ്ടുവന്ന
ചിക്കന്‍ മമ്മിയെ ഏല്പ്പിച്ച്
ഡാഡി ബാത്ത് റൂമിലേക്കു പോയി

മമ്മി
ഇറച്ചി ഫ്രൈ ചെയ്യാന്‍ കിച്ചനിലേക്കും

ആ ഉമ്മറക്കോലായില്‍
അവന്‍ മാത്രം തനിച്ചായി

മൂക്കുമുട്ടെ തിന്ന്
ഡാഡി ബെഡ്റൂമിലേക്ക് പോയി
പാത്രങ്ങള്‍
വാഷ് ബെയ്സനില്‍ കൊണ്ടിട്ട് മമ്മിയും

ആ മുറിക്കകത്ത്
അവന്‍ മാത്രം തനിച്ചായി

നിലാവും
നക്ഷത്രങ്ങളും ഉറങ്ങാന്‍ പോയി
സര്‍ക്കാര്‍ വക കറണ്ടൂം

ആ ഇരുട്ടില്‍
അവന്‍ മാത്രം തനിച്ചായി

സത്താർ ആദൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.