പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സുഹൃത്തിനോട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ നമ്പിമഠം, ഡാളസ്‌

എടാ - മോനേ

കള്ള്‌ എന്റേത്‌

കരള്‌ നിന്റേത്‌

സൂക്ഷിച്ചുപകരുക

സുഷിരം വീഴുന്നത്‌

നിന്റെ കരളിലാണ്‌.

എടാ - മോനേ

കണ്ണ്‌ നി​‍േൻത്‌

ഭാര്യ എന്റേത്‌

സൂക്ഷിച്ച്‌, നോക്കുക

വിള്ളൽ വീഴുന്നത്‌

എന്റെ കുടുംബത്തിലാണ്‌.

നീ

തറയിലെറിഞ്ഞ

എല്ലിൻ കഷണങ്ങളും

ലതർ സോഫയിൽ

കുത്തിക്കെടുത്തിയ

സിഗററ്റുകുറ്റികളും

ഞാൻ മറന്നേക്കാം.

നന്ദി

വീണ്ടും വരാതിരിക്കുക.

പഴഞ്ചൊല്ല്‌

“ചിലർ

വരുമ്പോൾ സന്തോഷം

കൊണ്ടുവരുന്നു

ചിലർ

പോകുമ്പോഴും”.

ജോസഫ്‌ നമ്പിമഠം, ഡാളസ്‌

ചങ്ങനാശ്ശേരി വടക്കേക്കര സ്വദേശി, ഇപ്പോൾ അമേരിക്കൻ പ്രവാസി. അമേരിക്കയിലേയും കേരളത്തിലെയും ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക സംഘടനയിൽ സജീവ പ്രവർത്തകനാണ്‌. കേരള ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത്‌ അമേരിക്ക(LANA)യുടെ സ്ഥാപക സംഘാടാകനാണ്‌. മലയാള സാഹിത്യപുരസ്‌കാരം (2000), മലയാളവേദി സാഹിത്യപുരസ്‌കാരം (2000) ഫൊക്കാന സാഹിത്യപുരസ്‌കാരം (2002) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘പ്രവാസി കവിത’യുടെ ഗസ്‌റ്റ്‌ എഡിറ്ററാണ്‌. നിസ്വനായ പക്ഷി (കവിത സമാഹാരം), കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരാൻ എന്ന അരുദ്ധതി നക്ഷത്രം (ലേഖന സമാഹാരം) ഉഷ്‌ണമേഖലയിലെ ശലഭം (കഥാസമാഹാരം), തിരുമുറിവിലെ തീ (കവിത സമാഹാരം) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച കൃതികൾ.

818 Summer Drive Mesquite, TX 75149, USA


Phone: 9722888532
E-Mail: jnambimadam@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.