പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നിർവചനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിൻസ്‌ അയ്‌മനം

കവിത

പ്രണയം - നുണഞ്ഞുതീർക്കുന്ന

ഖരജലത്തിന്റെ മധുരമാണെന്ന്‌

പറഞ്ഞതാരാണ്‌?

അതുകൊണ്ടല്ലേ - അതുവേഗം

അലിഞ്ഞു തീർന്നത്‌.

സൗഹൃദം-എരിഞ്ഞുതീരുന്ന

പുകയിലക്കൊളളിയുടെ

ലഹരിയാണെന്ന്‌ പറഞ്ഞതാരാണ്‌?

അതുകൊണ്ടല്ലേ-അതുവേഗം

അണഞ്ഞുപോയത്‌.

അറിവ്‌-ഓർമ്മ ചികയുന്ന

ബിരുദപത്രങ്ങളുടെ

തൂക്കത്താലാണ്‌ അളക്കപ്പെടുന്നതെന്ന്‌

പറഞ്ഞതാരാണ്‌?

അതുകൊണ്ടല്ലേ-അതുവേഗം

എഴുതിമറന്നത്‌.

വിപ്ലവം-പറഞ്ഞു നടക്കാനുളള

പ്രസംഗമാണെന്ന്‌ പറഞ്ഞതാരാണ്‌?

അതുകൊണ്ടല്ലേ - അതുവെറുതെ

പറഞ്ഞുതീർത്തത്‌.

വെളിച്ചം - ദുഃഖമാണെന്ന്‌

പറഞ്ഞതാരാണ്‌?

അതുകൊണ്ടല്ലേ

നാം ഇരുട്ടിലായത്‌.

നിർവചനങ്ങൾ

പൂർണ്ണ വിരാമങ്ങളാണെന്ന്‌

പറഞ്ഞതാരാണ്‌?

അതുകൊണ്ടല്ലേ-ജീവിതം

അതിനുമപ്പുറത്തായത്‌.


പ്രിൻസ്‌ അയ്‌മനം

വാണിയപ്പുര

പുലിക്കുട്ടിശ്ശേരി പി.ഒ.

കോട്ടയം - 15.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.