പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കവിയോട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എസ്‌.കെ.തളിക്കുളം

കവിത

ഇവനു പാടുവാൻ രചിക്കുമോ കവേ,

ഭവാനൊരു നവമനോഹരഗീതം?

പഴിക്കയല്ല ഞാൻ - പലപ്പൊഴും മുമ്പു

പലരും പാടിയ പഴയ പാട്ടുകൾ;

ലളിതകോമളപദാവലികളി-

ലൊളിച്ചുവച്ചെന്നെച്ചതിക്കാൻ നോക്കണ്ട.

മുറയ്‌ക്കലങ്കാരം നിറച്ചാലായതിൽ

ഭ്രമിക്കും ഞാനെന്നു നിനയ്‌ക്കയും വേണ്ട.

മതിമുഖിയുടെ മൃദുലഹാസത്തിൽ

പൊതിഞ്ഞതിന്നൊരു പുതുമ ചേർക്കേണ്ട.

ഇവനു പാടുവാൻ രചിക്കുമോ കവേ,

ഭവാൻ സ്വതന്ത്രനായൊരു നവഗീതം?

അതു കേട്ടാലെന്റെ സിരകളിൽക്കൂടി-

യതിവേഗം രക്തം തിളച്ചു പായണം;

ഉടനിവൻ ധീരഹൃദയാവേശത്താ-

ലടിമച്ചങ്ങല മുറിച്ചെറിയണം.


കെ.എസ്‌.കെ.തളിക്കുളം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.