പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കണ്ണടുപ്പം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഭാസി പാങ്ങിൽ

ഇരു കണ്ണുകൾ തമ്മിലെന്ത്‌?

നോട്ടം പകുക്കുവാൻ കാമന കടയുവാൻ

ധൂസരക്കിനാക്കളെ കണ്ണിയിണക്കുവാൻ

വെള്ളിവെട്ടങ്ങളോട്‌ കണ്ണിറുക്കുവാൻ...

കാഴ്‌ചകൾ വെറും കാഴ്‌ചകളാണെന്നും

കൺപീളയാണെ സത്യമാണെന്നും

കണ്ണിണകൾ പിറുപിറുത്തു വിയർത്തൊലിച്ചതെന്തിന്‌?

ഇരുകൺപോളകൾ ഒരു കൺപോള ചിമ്മാതെ

രാപ്പകൽ ഇണചേരുന്നതെന്തിന്‌?

കിനാപേടകം കൃഷ്ണമണിയായ്‌ കാക്കുവാൻ

ഈ കൺപീലിയെന്തിന്‌ തുറുമ്പുകാട്ടണം?

കർമ്മബന്ധങ്ങളെ ചുംബിച്ചിണക്കുവാൻ

ആയിരം കണ്ണുകൾ കൊരുക്കേണ്ടേ പിന്നെ.

ഭാസി പാങ്ങിൽ

ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻ

കേരള പ്രസ്‌ അക്കാദമി

കാക്കനാട്‌, കൊച്ചി - 30.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.