പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സ്ത്രീ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനിത റാഫേല്‍

എനിക്ക് നുണ നെയ്യാന്‍ അറിയില്ല..

പക്ഷെ,

നുണകള്‍ വില്‍ക്കുന്നവരുടെ ഇടയില്‍

നുണകള്‍ ഇല്ലാതെ

ഞാന്‍ ജനിച്ചു.

ചുറ്റും മുഖം നഷ്ടപെട്ടവര്‍!

കൌതുകം നിറഞ്ഞ അവളുടെ

കണ്ണുകള്‍ക്ക്‌ മുന്പില്‍

കതകുകള്‍ അടഞ്ഞു കിടന്നു.

ഒളി കണ്ണെറിഞ്ഞു ലോകത്തെ

നോക്കിയപോള്‍ എല്ലാം

സ്ത്രീയുടെ

ഫ്രെയിമില്‍

കാഴ്ചകള്‍ മങ്ങുന്നു എന്നറിഞ്ഞു.

സ്വന്തം ഉടല്‍ പോലും

സ്വന്തമല്ല എന്നു അറിയാന്‍

ഒരു ചുവന്ന പൂ വിരിഞ്ഞാല്‍ മതി.....


വിനിത റാഫേല്‍

തെക്കെ ക്കാനാട്ടു (ഹ) നെട്ടൂര്‍ P .ഓ മരട്‌ വയഐ എറണാകുളം ph .902027 37 33




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.