പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പാതയോരത്തെ ശൈത്യം ......

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ ശങ്കര്‍

മനസ്സുകളില്‍ കനലൂതിപെരുപ്പിച്ചു ,
തെരുവിന്‍ ശാപത്തിനാക്കം കൂട്ടി ,
മത്തരാം ഹൃദയങ്ങള്‍ക്കുണര്‍വേകി,
കണ്ണീരിന്‍ മഹാസമുദ്രം തീര്‍ത്തു,
വിളയാടുന്നു തണുപ്പിന്‍ കേളികള്‍ !!!

അലയുന്നു,,, ചിത്തഭ്രമം-
ചതി പടര്‍ത്തിയ മനസ്സുകള്‍ ,
കീറത്തുണിയാല്‍ തണുപ്പിനെതിരെ
പൊരുതും നെഞ്ചില്‍, ആളും
കനലിന്‍ അനുഭൂതി നുകരാന്‍.

ചെറുതാമൊരു ഉച്ചാസത്താല്‍ പോലും
ചെറുക്കാനാവാതെ നൊമ്പരത്തിന്‍
തോണിയേറി ഉലഞ്ഞുലഞ്ഞു
സഹനത്തിന്‍ തീരത്തണഞ്ഞു
തെരുവുകളുടെ നിശബ്ദ ജന്മങ്ങള്‍ .

മരവിച്ച മനസ്സുകളുടെ വേദനകള്‍,
തീര്‍ത്തുതന്ന ഉന്മാദത്തിന്റെ-
ആരോഹാവരോഹണങ്ങളില്‍,
മതിമറന്നു ചരിക്കുന്നു മാന്യതകള്‍ ,
പകല്‍സൂര്യനെ സ്തുതിപാടി.

വിന്യാസങ്ങളേതുമില്ലാതെ-
പെറ്റുപെരുകുമീ പകല്‍ രോദനങ്ങളില്‍,
കൊട്ടിയടക്കപ്പെട്ട കാതുകളുമായി.
നൊമ്പരങ്ങള്‍ പേറിയീ ശകടങ്ങള്‍
പട്ടു പോകുന്നു ജീവിത സന്ധ്യയില്‍.


പ്രിയ ശങ്കര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.