പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പൊലിക പൊലിക 2007

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

കവിത

നല്ലൊരുനാളെയുദിക്കട്ടെ

നവമാനവചേതന വിടരട്ടെ

ചുഴലിക്കാറ്റുകളമരട്ടെ

ഭൂകമ്പങ്ങൾ പോയ്‌ത്തുലയട്ടെ

കുന്നുംകുളവും പൊലിയട്ടെ

പുഴയും പൂവും പൊലിയട്ടെ

പുന്നെൽക്കതിർമണി മുറ്റത്ത്‌

പൊന്നിൻകുന്നായുയരട്ടെ

നരനെ നരനായ്‌ കണ്ടീടാൻ

പുതുദൃഷ്ടിയൊരെണ്ണം കിട്ടട്ടെ

തകരാനല്ല, വളരാനായ്‌

മനമെല്ലാർക്കുമുദിക്കട്ടെ

ദൈവങ്ങളെ വിറ്റുപുലരു-

മസുരപ്പട മുച്ചൂടും മുടിയട്ടെ

കത്തികൾ കരളിൽ കുത്താതെ

പച്ചക്കറികൾ നുറുക്കട്ടെ

സൂചികൾ കണ്ണിൽ കുത്താതെ

കീറനുടുപ്പുകൾ തയ്‌ക്കട്ടെ

തോക്കുകൾ വഴി ചൂണ്ടാനാകട്ടെ

നിറ വാനത്തേക്കൊഴിയട്ടെ

പുറത്താകട്ടെ പൊട്ടി

ചീവോതി അകത്താകട്ടെ.

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.