പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചോദ്യങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിന്ധു ബാബു

കറുത്ത ചിരിയുടെ കാവല്‍ക്കാരാ
ആത്മീയതയുടെ തീ മണ്ണെണ്ണ -
വീണെന്‍റെ ദേഹമെരിയുന്നു....
വിലയ്ക്ക് നല്‍കപ്പെടുന്ന
തളിര് സ്വപ്നങ്ങള്‍ക്ക് ചൊല്ലിയാടാന്‍
കനല്‍ക്കമ്പികള്‍ പാകിയ
ഇരുട്ടറകള്‍ നീ നല്‍കി ,
വിശപ്പ് തളര്‍ത്തിയ
കൈക്കുമ്പിളിലേക്ക്..
ചെമ്പുനാണയങ്ങള്‍ ഇട്ടുകൊടുത്തു ,
വരണ്ട ചുണ്ടുകളിലേക്ക്
അഥര്‍വത്തിന്‍റെ
വിഷത്തുള്ളികള്‍
ഇറ്റ്‌ കൊടുത്തു ,
കറുത്ത ചിരി യുടെ കാവല്‍ക്കാരാ
നിന്‍റെവഴികളിലെ
കുരിശുമരണങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്.....

സിന്ധു ബാബു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.