ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും
എന്തിനാ
ഞാന്‍ നിന്നെ സ്നേഹിച്ചത്?
സൗഹൃദത്തിന്
പഞ്ചസാര ലായനി
നീ നല്കി
ഞാനറിയാതെ എന്നിലൊരു
റോസാപ്പൂവായ്
നീ വിടര്‍ന്നു.
പിന്നീടെപ്പൊഴോ നമ്മളില്‍
മുല്ലപ്പൂവുകള്‍ വിടര്‍ന്നു.
ഒന്നും മിണ്ടാതെ
എന്നെ തനിച്ചാക്കി
എങ്ങുപോയ് നീ
എന്റെ പ്രാണസഖി.