മഴമേഘം കനക്കുന്നുണ്ട്
തണുത്ത കാറ്റ് വീശുന്നുണ്ട്
ആ മഴയൊന്നു പെയ്തോട്ടെ
കണ്ടോ... നീ,
ആ നനവില്‍ കുതിര്‍ന്ന്
പൊടീമണ്ണില് പൊതിഞ്ഞ്
മുളപൊട്ടി..... തളിര്‍ത്ത്...
ഭൂമിയുടെ വിശാലതയിലേക്ക്
ചില്ലകള്‍ നീട്ടി...നീട്ടി...
മൊട്ടിട്ട്... പൂവിട്ട്...
കനികള്‍ വിളയിച്ച്
ചത്തു പോയൊരു
വിത്തുവില്പ്പനക്കാരന്റെ
പ്ലാസ്റ്റിക് കൂട്ടിലിരുന്നിങ്ങനെ
കിനാവ് കാണാ തുടങ്ങിയിട്ടിപ്പോള്‍
എത്ര മഴക്കാലങ്ങള്‍ വന്നുപോയി