പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സ്മരണ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൊന്നമൂട്‌ വിജൂ

ഇവിടെയില്ലെന്നെനിക്കറിയാം

ശരീരം ചുട്ടുചാമ്പലായെന്നറിയാം

എല്ല്‌ ദ്രവിച്ച്‌ മണ്ണോടു ചേരുകയാണെന്നറിയാം

അറിയാം ഇവിടെയില്ലെന്ന്‌.

ഞാൻ ഈശ്വര വിശ്വാസിയല്ലെന്നറിയാം

ആത്മാവിലും പുനർജന്മത്തിലും

വിശ്വാസമില്ലെന്നറിയാം

എങ്കിലും ഇവിടെയിങ്ങനെ-

ഈ കുഴിമാടക്കരയിൽ

കുറച്ചു നിമിഷം നിൽക്കുമ്പോൾ

ഏറെ ആശ്വാസം തോന്നുന്നുണ്ട്‌

ഒരിക്കൽകൂടി

നിന്നെ കാണുവാൻ

കേൾക്കുവാൻ

പറയുവാൻ

അറിയുവാൻ കഴിയുന്നുണ്ട്‌.

എങ്കിലും നീ ഇവിടെ-

യില്ലെന്നുമെനിക്കറിയാം.

കൊന്നമൂട്‌ വിജൂ

വിജു ഭവൻ,

ചുളളിമാനൂർ പി.ഒ.

നെടുമങ്ങാട്‌,

തിരുവനന്തപുരം.

695 541




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.