പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മൗനികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കാവിൽ രാജ്‌

അവർ

(അ)സംബന്ധം ചെയ്യും

“വെടിവട്ടം” പറഞ്ഞും

കാലം കഴിച്ചു.

അവരുടെ സപത്നികളും

അഗ്നിസാക്ഷികളും

“സ്മാർത്തവിചാര”ത്താൽ

ഭ്രഷ്ടരായപ്പോളർഥിച്ചു.

“ബ്രാഹ്‌മണരുടെ ഭാര്യമാരാക്കരുതേ”

യാഗം ചെയ്തും, ത്യാഗം ചെയ്തും

ഭൂപാലധർമ്മം പാലിച്ചും

സ്വന്തം ഭാര്യയെ ത്യജിച്ചും

രാജ്യം ഭരിച്ച അവതാരപുരുഷൻ

മൗനിയായി.

അവർ

പുരുഷന്റെ മുഖമുദ്രയുള്ള-

ശവക്കച്ച ചുംബിച്ച മണവാട്ടിക-

ളാ“യഭയ”മർത്ഥിച്ച കന്യകമാർ

ശിരസ്സ്‌ മുണ്ഡനം ചെയ്ത്‌

വികാരങ്ങളമർച്ച ചെയ്ത്‌

അർത്ഥിച്ചു.

“ഇടയകന്യകയാകാനിടവരുത്തരുതേ”.

മരിച്ചവർക്കുയിരേകി

മരക്കുരിശ്ശിൽ ബലിയർപ്പിച്ചു-

യർത്തെഴുന്നേറ്റ മനുഷ്യപുത്രൻ

മൗനിയായി.

അവർ ആപാദചൂഡം കറുത്തതുണി-

മൂടിയ കൊഴുത്ത ശരീരം

പുരുഷന്റെ വികാരങ്ങൾക്ക്‌

വിരിച്ചു കൊടുത്തത്‌

പാരതന്ത്ര്യത്തിന്റെ തലേക്കെട്ടുകളിൽ

ആത്മാഹൂതി ചെയ്യുവാൻ നിന്നവർ

അർത്ഥിച്ചു.

“അള്ളാഹു അക്‌ബർ”

പഞ്ചനിസ്‌ക്കാരമനുഷ്‌ഠിച്ചും

ശരിയത്തു പാലിച്ചും

“ഉമ്ര”യനുഷ്‌ഠിച്ച പ്രവാചകൻ

മൗനിയായി.

വരേണ്യ വർഗ്ഗത്തിന്റെ-

ചവിട്ടേറ്റുകിടന്നവരും

അടിമത്തം അനുഭവിച്ചവരും

അർത്ഥിച്ചു.

“അധഃകൃതർക്കു മോചനം തരണേ”!

അടിച്ചവരെ തിരിച്ചടിച്ചവരും

അവർക്കു സംവരണം നൽകിയവരും

ശിലയെ ശിവനാക്കി പ്രതിഷ്‌ഠിച്ച്‌

മദ്യം നിഷേധിച്ച്‌

വിദ്യ നിഷ്‌ക്കർഷിച്ച ഗുരുവും

മൗനിയായി.

കാവിൽ രാജ്‌

ഉദയഗിരി. പി.ഒ. മണ്ണുത്തി. 680651


Phone: 0487 2283932
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.