ഉറവയിലെ നീർ,
പുഴയിലെ മണൽ
കാട്ടിലെ തടി,
പുഞ്ചയിലെ നെല്ല്,
കടലിലെ മത്സ്യം,
എല്ലാം സ്വന്തമായ-
ബഹുരാഷ്ട്ര-
കോൺഗ്ലോമറേറ്റിന്റെ,
ഓഹരിവില ഇടിഞ്ഞു.
തുണ്ടു തുണ്ടാക്കി വില്ക്കുന്ന-
കമ്പനികളിൽ ഒന്നിന്,
ശ്വാസവായുവിന്റെ,
പേറ്റന്റ് സ്വന്തം.
ഈ കമ്പനി-
വിലയ്ക്കു വാങ്ങാൻ
കൊതിക്കുന്ന നിസ്വൻ!
ജീവനുള്ളോർക്കെല്ലാം,
സൗജന്യമായി-
ജീവവായു നല്കാനായാൽ!
നിസ്വന്റെ ഭ്രാന്തൻമോഹം
എന്റെയും.
|
|
|
|
സി.പി. കൃഷ്ണകുമാർ സി.പി. കൃഷ്ണകുമാർ
എസ്.വി. പട്ടേൽ നഗർ,
വെർസോവ, അന്തേരി വെസ്റ്റ്
മുംബൈ - 400 053,
ഫോൺ ഃ 91(022) 26333665.
Phone: 91 9820425553
|
|
|
|
|
|