പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഇത്തിരി പ്രകാശമായ് വന്നു നീ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുഹ്റ കോടശ്ശേരി

ജീവിതയാത്ര തന്‍ കൂരിരുട്ടില്‍
ഇത്തിരി പ്രകാശമായ് വന്നു നീ
കത്തും നിലവിളക്കിന്‍ തിരി പോലെ
ഒരു പനിനീര്‍ പൂവിതള്‍ പോലെ
സുന്ദരമാണോ നിന്‍ മനസ്സ്?
മമ മനസ്സിന്‍ നോവുകളുണക്കീ നീ
തേന്‍ വാക്കുകളാല്‍...
എന്റെ മനസ്സിന്‍ വള്ളിക്കുടിലില്‍
നീയുറങ്ങുന്നു
നിന്‍ മാറില്‍ തല ചായ്ച്ച് ഞാനും!
മൂവന്തി മയങ്ങുമ്പോള്‍
മാനം വിതറും സിന്ദൂരം
ഒരു ചെപ്പിനകത്താക്കി
ആ ചെപ്പ് തുറന്നാ സിന്ദൂരം
മമ രേഖയില്‍
നീ തൊടുവിക്കും നാള്‍
അമ്പിളിമാമന്‍ നാണിച്ച് പോകും
മുല്ലപ്പൂക്കള്‍ പുഞ്ചിരി തൂകും
മാടപ്രാവിനെ പറത്തിടാം
നമുക്ക് പുലരികളില്‍.

സുഹ്റ കോടശ്ശേരി

fathima Suhara-v

vellengara (House)

Kodasseri

Chembrasseri (PO)

Malappuram Dist.

676521




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.