പ്രണയാര്‍ദ്രമെന്‍മിഴിപ്പൂക്കള്‍ പലനാളിലോമലേ
നിനക്കായ് കാത്തിരുന്നു ...
പതിവായി നീ വന്നുപോം വഴിത്താരയില്‍
പലവുരു നിന്നെ ഞാന്‍ നോക്കി നിന്നു ...
പതിയെ പ്പറഞ്ഞു ഞാന്‍ എന്നോടു മാത്രമായ്
നീയെന്റെ സ്വന്തമെന്‍ ജീവസ്പന്ദം .
പുതുമഴ പുല്കിയ പൂവനിയില്‍
പുതുമണ്ണിന് ഗന്ധമേറ്റങ്ങു നില്‍ക്കെ ....
പുലരൊളിയില്‍ കാണുന്ന നിനവു പോല്‍
നീയെന്‍ മുന്നിലൂടെന്നോ കടന്നു പോയി ...
മിഴികളിലല്ല നീ പതിഞ്ഞു പോമെന്‍
മനസ്സിന്റെ മയില്‍പ്പീലി ചെപ്പിനുള്ളില്‍ ..
കാണുന്ന പൂക്കളില്‍ നിന്നെ തിരഞ്ഞു ...,
കാണാത്ത പൂക്കളോ നീയെന്നറിഞ്ഞു ......
കാത്തിരിപ്പിന് കാലവും കൊഴിഞ്ഞു നിന്
കാതര മിഴികളെന്‍ മുന്നിലെത്തി .
പ്രാണന് പിടയുന്നു നീയെന്റെതല്ലെന്നോര്‍ക്കുമ്പോള്‍ .....
മിഴികള്‍ തുളുമ്പുന്നു നീയെനിക്കല്ലെന്നറിയുമ്പോള്‍ ......
എന്നിട്ടുമെന്തിനൊ .....വീണ്ടും .....
പതിയെ പ്പറഞ്ഞു ഞാന്‍ എന്നോടു മാത്രമായ്
നീയെന്റെ സ്വന്തമെന്‍ ജീവസ്പന്ദം .....
വരും ജന്മത്തിലെന്‍ ജീവിതാര്‍ത്ഥം ....