പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തനിമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ഒരു കെട്ടു പൂവുകൾ കിട്ടി

ഇ-മെയിലിൽ,

അവയ്‌ക്കുള്ള മാസ്‌മരഗന്ധം

കരളിൽ നിന്നുറന്നേതോ

കാറ്റിലൂടൊഴുകി വന്നു.

കടപുഴകിപ്പോയ മർമര

പ്പഴുതിൽനിന്നുറിവന്നോ,

അതേപോലെ, അതേപോലെ

ഒരു തുണ്ടു പാട്ടുകിട്ടി

വന്നുപോയോരതിഥിയിൽനിന്ന്‌,

അതിനുള്ള ജീവനും ജീവനവും

പുഴയുടെ ഓർമകൾ നൽകി........

യന്ത്രങ്ങൾ മുരളുമെന്റ

സ്വീകരണമുറിയിലേക്കതേ

ഇലച്ചിലും ഉലച്ചിലുമുള്ള

കുഞ്ഞുമരങ്ങൾ വാങ്ങിവച്ചു.

ഹരിതവിപ്ലവമുപരിപ്ലവം,

അതിനുള്ള കിളികളും കാറ്റും

അനുസ്യൂതമാം പൂത്തുകൊഴിയലും

ഉള്ളിൽ കത്തികൊള്ളാത്തൊരു

മരത്തിൽ നിന്നു വന്നു....!

ഒരുകൈസഹായത്തിനിടവലം മത്സരം

ജീവിതം കൂടുതൽ സുഖദം....

പ്ലാസ്‌റ്റിക്‌ സർജറി ചെയ്‌തെന്നാലും

അതിന്റെ മുഖവും ചിരിയും സുന്ദരം...

സ്വരവും നിറവുമതേപോലെ തന്നെ.....

എങ്കിലും....

മണവുംഗുണവും

‘ആ ഒരിതും’, ജീവനും

ഇനി ഉള്ളിൽനിന്നെത്തണം......

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു.

ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു.

തപാൽ ഃ

ശ്രീകൃഷ്ണദാസ്‌ മാത്തൂർ,

ചെറുവള്ളിൽ വീട്‌,

മാത്തൂർ തപാൽ,

പത്തനംതിട്ട-689657,

ഫോൺഃ 0468-2354572.

ബ്ലോഗ്‌ഃ www.mathooram.blogspot.com

ഇ-മെയിൽഃ s.mathoor@rediffmail.com


Phone: 09940556918




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.