മാപ്പ്
മരം പെയ്യേണമെങ്കിലതിൻ മുമ്പേ
മഴ പെയ്യേണമതുകൊണ്ടുതാനല്ലോ
മരിച്ചിടുന്നതിൻ മുമ്പെയായി ഞാൻ
ജനിച്ചു ജീവിച്ചു മാപ്പാക്കീടുക.
കാതിൽ നിന്നു മനസ്സിലേക്കുളെളാരു
വേരുതോറും പടർന്നു വ്യാപിക്കുന്നു
കുഞ്ഞായ കാലത്തിലൊക്കെയുമമ്മ-
യുളളം കലങ്ങിയൊഴുക്കിയ വാക്കുകൾ.
കരഞ്ഞേ ജനിക്കണം,
ചിരിച്ചു ജീവിക്കണം
ഉറക്കെ ചിന്തിക്കണം
മിണ്ടാതെ മരിക്കണം.
ഡിഗ്രി അളവിലെ കാഴ്ചകൾ
ചില കാഴ്ചകൾക്ക്
പൗരുഷത്തിന്റെ മട്ടകോൺ,
ചിലപ്പോൾ,
എന്നും, വരികൾക്കിടയിൽ മാത്രം
വായിക്കപ്പെട്ടുവരുന്ന
സ്ത്രീത്വത്തിന്റെ ബൃഹത്കോൺ
പലപ്പോഴും കണ്ണടച്ചുപോകുമ്പോൾ
കാഴ്ചകൾ നപുംസകത്തിന്റെ
ന്യൂനകോണിലൂടാവുന്നു.