പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വേലത്തി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയകുമാർ ചെങ്ങമനാട്‌

ഇടയ്‌ക്കെങ്ങുനിന്നോ

കനൽക്കട്ടയിൽ നി-

ന്നെടുത്തിട്ടപോലെ-

ന്നടുക്കൽ കിടന്നും

ഒടുങ്ങാത്ത മോഹങ്ങ-

ളോരോന്നുമെന്നോ-

ടടക്കങ്ങളില്ലാതെ

നെഞ്ചിൽപ്പകർന്നും

ചിലപ്പോളൊടുക്കത്തെ

നോവേറ്റുവാങ്ങി-

ക്കലങ്ങി കളം വി-

ട്ടിറങ്ങിക്കിതച്ചും

കരിമ്പാറയിൽ ത-

ച്ചലക്കിക്കനക്കും

വിഴുപ്പൊക്കെയെങ്ങോ

ഒഴുക്കിക്കളഞ്ഞും

പുറം ചുട്ടുപൊളളി

ത്തിളയ്‌ക്കേ മനം വെ-

ന്തകം നീ തണൽപ്പത്തി-

യെന്നാളിവന്നും

എനിക്കിറ്റു നേരം

തപം ചെയ്‌ത്‌ വിശ്വം

വിളക്കാക്കുവാനുളള

മന്ത്രം കൊളുത്താ-

നിടം നൽകിടാതെ

കരൾ കെട്ടഴിച്ചും

കിനാവിൽ നിലയ്‌ക്കാ-

ത്തപൂക്കൾ വിരിച്ചും

വിശക്കുന്ന കുഞ്ഞിനെ

നെഞ്ചോടടുക്കി

പകയ്‌ക്കുന്ന കണ്ണാൽ

കിളച്ചും കിളിർക്കാത്ത

സ്വപ്‌നത്തിനായ്‌ നെഞ്ചലച്ചും

തുരുമ്പിച്ച പാലത്തിലൂടെ

കടക്കുന്ന കാലക്കിരാതത്തി നീ

യെന്നകം കാളി നിൽക്കും

വിലാപക്കൊടും തീ-

ക്കിതപ്പാണു നീയെന്റെ

വാക്കിന്റെ വേവായ

വേലത്തി നീയെന്റെ

വാക്കിന്റെ വേരായ

വേലത്തി നീ.

ജയകുമാർ ചെങ്ങമനാട്‌

മുടവൂർ പി.ഒ., മുവാറ്റുപുഴ - 686 669. ഫോൺ ഃ 0485-2812169.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.