പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മുഖാമുഖം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉഷാമേനോൻ

കവിത

ചിരകാലമായ്‌ നമ്മളിരുപേർ

തിരശ്ശീലയ്‌ക്കിരുപുറം നില്‌ക്കു-

ന്നരങ്ങോ കൊഴുക്കുന്നു.

പകരുന്നു, വാങ്ങിയൊഴിയുന്നു

പകിട്ടുളള പലവേഷമനവധി

കാണികളിരമ്പുന്നു.

കലിയലർച്ച, ചതിയെരിച്ച മൗനം,

കരിയണിഞ്ഞ രൗദ്രം,

മുടിയണിഞ്ഞ സാമം,

കനലൊളിച്ച നർമം,

പടയെടുത്ത പ്രണയം,

പടമുരിഞ്ഞ വിരഹം,

ചിതലരിച്ച ശോകം....

-പഴുതിലായില്ലതൊന്നുമേ

പലതാം പകർന്നാട്ടമെത്രയായ്‌;

ലക്ഷണഭദ്രം മുഖങ്ങളും!

“സമയമായില്ല”-യവനികയ്‌ക്കപ്പുറം

പരതുമെൻമിഴിനേർക്കു

നിൻമൃദുമന്ത്രണം.

“സമയമെന്നാകും”-തളർന്ന

കാതിൻമുന്നിലിടയിളക്കങ്ങൾ

നിറപീലിത്തിളക്കങ്ങൾ...

ഇനിയുമെന്തിച്ഛ നിറവേറ്റുവാൻ,

മറനീങ്ങിയറയും അരങ്ങുമൊന്നാകുവാ-

നിരുവർ നാമിങ്ങു മുഖാമുഖം നില്‌ക്കുവാൻ,

കൂടിയൊന്നാടുവാൻ....

സമയമായ്‌... സമയമായ്‌...

ഉഷാമേനോൻ

ഉഷാമേനോൻ, ടീച്ചർ, എസ്‌.എസ്‌.എ ട്രെയിനർ, ബി.ആർ.സി സെന്റർ, തൃപ്പൂണിത്തുറ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.