പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കാലത്തോടൊപ്പം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റീജ പനക്കാട്‌

ഉമ്മറത്തു ചാരു കസേരയിലിരുന്ന്
അച്ഛന്‍ ചവച്ചുതുപ്പിയതത്രയും
ജീവിതമായിരുന്നു.

പടിഞ്ഞാറ്റയില്‍ എണ്ണ വറ്റിയ
വിളക്കിന്‍ മുന്നില്‍ അമ്മ
കണ്ണീരില്‍ ഭാണ്ഡമിറക്കി.

അത്താഴ പട്ടിണി അന്വഷിക്കാന്‍
ഭയന്നവള്‍ പടിവാതില്‍
കൊട്ടിയടച്ചു.

അച്ഛന്റെ ഒട്ടിയ വയറില്‍-
കിടന്നു പൂണൂല്‍ കാലത്തിനു നേരെ
പല്ലിളിക്കുന്നു...

പുകഞ്ഞു തീര്‍ന്ന കരിക്കട്ടകൊണ്ടു
അവള്‍ വരച്ച ചിത്രങ്ങള്‍ക്ക് അവളിലേക്കു
ദൂരം കൂടുന്നുണ്ടായിരുന്നു.

റീജ പനക്കാട്‌

കരിമ്പം,

തളിപ്പറമ്പ.


Phone: 9747467856
E-Mail: reejamukundan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.