പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ജീവിതമാകുന്ന വിദ്യാലയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആതിര

പിച്ചവെച്ച് നടന്ന് നടന്ന്
ആദ്യമായ് ആ വിദ്യാലയത്തിന്റെ
പടിച്ചവിട്ടിയത് ഇന്നും ഓര്‍മയില്‍
അച്ഛന്റെയും അമ്മയുടെയും
കൈകള്‍ പിടിച്ച് ഓരോഅടിയും
വെക്കുമ്പോഴും മനസ്സിന്റെ
പ്രതീക്ഷയോടെ വിദ്യാലയം എന്റെ
ജീവിതം തുറക്കുന്നു

കൂട്ടുകാരുമായ് ഉല്ലസിച്ച് കളിക്കുമ്പോള്‍
മനസ്സിന്റെ അക്ഷരത്തട്ടില്‍ ഓരോ
താളും അറിവായ് മാറുന്നു
ഇന്നുമാ ആ താളുകള്‍ മറിക്കു-
മ്പോള്‍ ആദ്യമായ് പഠിച്ചവാക്കുകള്‍
ഇന്നും നാം ഓര്‍ക്കുന്നു

സഹപാഠികളുമായ് ഇണങ്ങിയും
പിണങ്ങിയും കാലം ഒരുപാട്
മാറുമ്പോള്‍ നമ്മള്‍ അറിയാതെ
നമ്മില്‍ മാറ്റമുണ്ടാകുന്നു
എന്നും ഒരു ചെറുപുഞ്ചിരിയോടെ
ഓര്‍ക്കുക നമ്മള്‍, നമ്മുടെ
വിദ്യാലയം.

ആതിര




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.