പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

രണ്ടു കവിതകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിനോയ്‌. എം.ബി

1.അത്യാന്താധുനികന്‍

അത്യന്താധുനികന്‍
കോഴിയെ വളര്‍ത്തി
പുലര്‍ച്ചയന്തിയില്ലാതെ
കോഴി നീട്ടിക്കൂവി;

‘’ ബോ, ബോ’‘

അത്യന്താധുനീകന്‍
പട്ടിയെ വളര്‍ത്തി
പട്ടികുരച്ചു
‘’ മ്യാവൂ , മ്യാവൂ’‘

അത്യന്താധുനികന്‍
പൂച്ചയെ സൃഷ്ടിച്ചു
പൂച്ച കരഞ്ഞു
‘’ ബൌ ബൌ’‘

അത്യന്താധുനികന്‍
തെളിഞ്ഞു ചിരിഞ്ഞു
നിമിഷങ്ങള്‍ തന്‍ പോടില്‍
തന്‍ ശിരസു ചുരുട്ടി
അനാദിശയനം
അവിരാമനിദ്ര

‘’ ക്രോം, ക്രോം!’‘

2. കു - സ്രഷ്ടം

രുഗ്ണമെന്ന
വാക്കിന്റെ നായ
അനുധാവനം
ചെയ്യുന്നു
നിത്യേന,
നിമിഷങ്ങളില്‍!
പൂര്‍വ്വദിങ്ശയ്യ വിട്ട്
കണ്‍തിരുമ്മി
എഴുന്നുവരുന്നു;
മരവിച്ച സൂര്യന്‍ !
പരിഗണനാ-

രാഹിത്യത്തിന്‍
ഒരു ശീല് തുണിതരു
ഞാനീ മൃതിസൂര്യന്റെ
കണ്മുറുക്കിക്കെട്ടട്ടെ;
നക്ഷത്രങ്ങളുയിര്‍ക്കാത്ത
തമസ്സിന്റെ സൃഷ്ടിക്ക്!

ബിനോയ്‌. എം.ബി

കളരിക്കൽ വീട്‌,

അമ്പലപുരം, പെരിങ്ങന്നൂർ. പി.ഒ,

തൃശൂർ - 680581.


Phone: 8714149637
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.