പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അരിപ്പിറാവുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സൗമ്യ പ്രിയാഗ്

ബാങ്കുവിളികള്‍ മുഴങ്ങുമീ പള്ളിമേടയി
ലിരുന്നു കുറുകും അരിപ്പിറാക്കളേ
നിങ്ങളും ഈ മരുഭൂമിതന്‍ മക്കളൊ?
ചുട്ടുപൊള്ളുമീ വെയില്‍ നിങ്ങള്‍ക്കസഹ്യ-
മല്ലെന്നോ എങ്ങനെ വിശ്വസിക്കും ഞാന്‍

എന്‍ പ്രിയ നാട്ടിലെ അമ്പലമച്ചിലും
ആല്‍മരച്ചോട്ടിലും തണല്‍ പറ്റി കുളിര്‍
തേടി കുറുകുന്നോരരിപ്പിറാക്കളേ
നിങ്ങള്‍ തന്നെയോ ഈ മരുഭൂവില്‍
ഇന്നെന്‍ മുന്നില്‍ പറന്നുയരുന്നു
ഈശ്വരനാമം നിത്യം ശ്രവിക്കും
നിങ്ങളോ പ്രവാസിതന്‍ മാര്‍ഗദര്‍ശികള്‍

സൗമ്യ പ്രിയാഗ്


E-Mail: soumyapriyag@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.