പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ചോദ്യവും ഉത്തരവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സാജു പുല്ലൻ

കണ്ണുകളോട് ചോദിച്ച് കടങ്കഥയ്ക്കു
അവള്‍ പറഞ്ഞ ഉത്തരം
ചുണ്ടുകള്‍ക്കിടയില്‍
ഒരു പൂ പുഞ്ചിരി

ചുണ്ടിനോട് ചോദിച്ചതിന്
തലയാട്ടിയ മൗനം

ഉടലിന്റെ ചോദ്യത്തിനുത്തരം
തന്നതില്‍ പിന്നെ
അവള്‍
തിരിച്ചൊരു കടങ്കഥ ചോദിച്ചു

കടം പറഞ്ഞ്
തടി തപ്പി
വീട്ടില്‍ ഒളിച്ചു

പേര്‍ത്തും പേര്‍ത്തും ഓര്‍ത്തിരുന്നു
അവളുടെ കടങ്കഥ

അങ്ങനെ പോകെ
എന്തതിശയമേ!
പത്രം ചോര്‍ത്തിയ വാര്‍ത്തയില്‍
എന്തെതിശയമേ
കടങ്കഥക്കുത്തരം

പത്രത്തില്‍
ചരമത്താളില്‍
അവളുടെ
ഉടലിന്റെ
പകുതി കിടക്കുന്നു

ചിരിച്ച ചുണ്ടുകള്‍ അടഞ്ഞ്
കത്തിയ കണ്ണുകള്‍ അണഞ്ഞ്

ആശ്വാസമായി
വീട്ടില്‍ നിന്നിനി പുറത്തിറങ്ങാം
ധൈര്യമായി മൊബൈല്‍ തുറക്കാം
ഉത്തരം
അവള്‍
സ്വയം
കണ്ടെത്തിയല്ലോ

സാജു പുല്ലൻ

പുല്ലൻ ഹൗസ്‌,

മഞ്ഞപ്ര പി.ഒ.,

എറണാകുളം ജില്ല.

പിൻ - 683 581.


Phone: 0484-2690652, 9846243198




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.