അവളെന്നോടു പറഞ്ഞു
ഞാൻ നിലാവ്
നീ എന്നോടു പറഞ്ഞില്ല
ഞാനങ്ങനെയല്ലെന്ന്
മഴകൊണ്ടു നടന്നു
ഒറ്റയ്ക്ക്
നീർകെട്ടി മനസ്സിൽ
അറിവും ഉപ്പും
അലിഞ്ഞതുപോലെ
ലാഭവും നാണവും
വടം വലിച്ചും
ഉപ്പിനു വച്ച
മുപ്പതു വെള്ളി
പണയം വെച്ചും
കാവ്യനൂലുകെട്ടി,
പട്ടം പാറി
പണ്ടാറടങ്ങാൻ
മരുന്നും തേനും
തലയിൽ കെട്ടി
മുകളിലെ മൂങ്ങക്കണ്ണുകൾ
ഇരുട്ടു ചിറകുവെച്ചു
സൂര്യനെ തൊടാൻ പോയി.
|
|
|
|
സലിം ചേനം വലിയവീട്ടിൽ വീട്,
ചേനം പി.ഒ,
ചേർപ്പ്, തൃശൂർ.
Phone: 9745775053
|
|
|
|
|
|