തേങ്ങലുകള്‍ അടങ്ങുന്നില്ലമരണാസന്നനായി മനസ്സ്അവകാശികള് എല്ലാമുണ്ട്ആരൊക്കെയോ വന്നുകൊണ്ടിരിക്കുന്നു തൊണ്ട കീറിക്കരഞ്ഞ്മക്കള് നെഞ്ചില്‍ തലതല്ലിഓര്മ്മകള് എണ്ണിപ്പെറുക്കി കരഞ്ഞു ചിന്തകള്‍ വിശ്വസിക്കാനാകാതെവിറങ്ങലിച്ചു നിന്നുജനലഴികളില് നീണ്ടു വരുന്ന തലകള്മൗനം മൂലയിലിരുന്നു തേങ്ങിനിലവിളിയുടെ ഇടവേളകളില്‍ കാറ്റ് അര്‍ത്ഥങ്ങള്‍ കൈമാറിഊഴം കാത്തവര് അക്ഷമരായിഒടുവില്....അവസാന വിധി..വിലയിടപ്പെട്ട സ്വത്തുകള്കീറിമുറിച്ച ജീവിതംലാഭനഷ്ടങ്ങള് തുലാസില്‍ തൂങ്ങിയാടികൂട്ടലും കിഴിക്കലുംകണക്കുപറച്ചിലുകള്ക്കൊടുവില്പരിഹാരംഹൃദയരേഖയില് മുള്ളുവേലികള്രക്തച്ചാലുകള് അതിരുകള്‍ കാത്തുഇനിയെന്തുണ്ട്?മടങ്ങാം....ബാക്കിയായ ശ്വാസത്തിന്സ്വപ്നങ്ങള് കൂട്ടിരുന്നു.
സ്വപ്ന നായർ
39, STAR AIRCON Eng.(P)LTD,
SAI CHAMBER, SEC-11,
CBD BELAPVR, NAVI MUMBAI.
Phone: 09619229996 E-Mail: swapnaskumar@gmail.com