പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മൗനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നളിനാക്ഷൻ ഇരട്ടപ്പുഴ

മൗനം, മൗനം ഒരു നീണ്ട മൗനം..........

വേർപ്പെടലിന്റെ, വിട്ടകലിന്റെ ഒരു മൗനം.........

കരകാണാ കടലിനക്കരെ സാമ്പദ്യ മാന്ദ്യത്തി-

ലകപ്പെട്ട്‌ വിടുതൽ തേടിപ്പോയ പ്രിയതമയേയും,

പൈതങ്ങളേയും കുറിച്ചോർത്തുള്ള മൗനം.............

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ, മനസ്സിന്റെ

നെരിപ്പോടിലെ ദുഃഖങ്ങളെല്ലാം കടിച്ചമർത്തി,

ദിനരാത്രങ്ങൾ കടന്നുപോകുന്നതെണ്ണിയെണ്ണി,

വീണ്ടുമൊരു സമാഗമത്തെ കുറിച്ചുള്ള മൗനം....

അകലങ്ങളിൽ അരുമകളെ കാണാനുള്ള മൗനം....

ഒരനന്തമാം സ്വപ്‌നത്തിന്റെ മൗനം..........

നളിനാക്ഷൻ ഇരട്ടപ്പുഴ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.