പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പുലരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലീന മണ്ണാര്‍ക്കാട്

മഞ്ഞിന്‍ മറ നീക്കിയെത്തിനോക്കുന്നു-
കുഞ്ഞിളം കൈനീട്ടി ആദിത്യനക്കരെ
മടിയനായ് വെള്ളപ്പുതപ്പിന്നടിയില്‍
മൂടിപ്പുതച്ചു കിടപ്പൂ മലനിര !!
കൂടുവിട്ടെന്ഗോ കാണാത്ത മേടുകള്‍
തേടി പ്പറക്കാന്‍ ഉണര്‍ന്നൂ കിളികളും ..
അവരുടെ ഗാനമോന്നേറ്റു പാടി
അണയുന്നിളം തെന്നല്‍ കുളിരുമായി !!
തെന്നലിന്നുമ്മകള്‍ ഏറ്റുവാങ്ങി
തെല്ലു നാണത്തോടെ വിരിയുന്നു പൂക്കള്‍ !
'അടരേണം ഒരു മാത്ര-അറിയാം അതെങ്കിലും
അലരായ് പിറക്കാന്‍ കഴിഞ്ഞതേ ധന്യത !'
ഇരുളില്‍ ലയിക്കാന്‍ നിമിഷങ്ങള്‍ -എങ്കിലും
വിരിയുന്നൂ പുലരികള്‍ പിന്നെയും പിന്നെയും.!!
ഇലകളില്‍ ,പൂക്കളില്‍ കണ്ണുനീര്‍ തുള്ളികള്‍ -
'ഇനിയുമൊരു പുലരിക്കു ഞങ്ങളുണ്ടാവുമോ?'

ലീന മണ്ണാര്‍ക്കാട്


E-Mail: ln.mammavil@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.