പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വൃദ്ധസദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മഹേന്ദർ.ഐ

കവിത

ഉമ്മറത്ത്‌ ആരോ വന്നിട്ടുണ്ട്‌

അച്‌ഛനാവാം-

കൈയിലൊരു കളിപ്പാട്ടപ്പൊതിയുമായ്‌....

കൂട്ടുകാരനാവാം-

ചുണ്ടിലൊരു കളളച്ചിരിയുമായ്‌.

പോസ്‌റ്റ്‌മാനാവാം-

സഞ്ചിയിലൊരു അപ്പോയ്‌ന്റ്‌മെന്റ്‌ ഓർഡറുമായ്‌.

കതകിലാരൊ മുട്ടുന്നുണ്ട്‌

അമ്മയാവാം-

മാറിൽ മുലപ്പാൽ വിങ്ങലുമായ്‌.

പെങ്ങളാവാം-

കൈയിലൊരു കപ്പു ചായയുമായ്‌.

ഭാര്യയാവാം-

മുടിയിലീരിഴത്തോർത്തിന്റെ തണുപ്പുമായ്‌.

ആരോ ജാലകം മൃദുവായ്‌ തട്ടുന്നുണ്ട്‌

കാറ്റാവാം-

പുലരിയുടെ തണുത്ത പാൽമൊന്ത

മുഖത്തുമുട്ടിക്കാൻ

മഴയാവാം-

മെലിഞ്ഞ വിരലുകൾ കൊണ്ട്‌

ആകാശം മറച്ചുപിടിച്ച്‌....

ഓ.. ഇല്ല ഇല്ല.

ആരുമില്ല.

ആരുമല്ല.

നഴ്‌സ്‌ തന്ന ഉറക്കഗുളിക

കൂടുതലായതു കൊണ്ടാവും-

ഉറക്കത്തിന്റെ നരച്ചു കീറിയ പുതപ്പിനെ

നിലാവെന്നു വൃഥാ നിനച്ചു.

നഗരരാത്രിയെ

വെയിൽത്തൊടിയെന്ന്‌-

ചുവരിലെ ഘടികാരനടപ്പിനെ

ഹൃദയമിടിപ്പെന്ന്‌-


മഹേന്ദർ.ഐ

ശ്രുതി

ചിറ്റിലംചേരി തപാൽ

പാലക്കാട്‌-678704


E-Mail: imahi75@hotmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.