പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സമാന്തര രേഖകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സേബാ തോമസ്‌

കവിത

കഴിഞ്ഞ ജന്മം അവളൊരു മുല്ലവളളിയായിരുന്നു

പടർന്നു കയറാൻ ഉറപ്പുളള വൃക്ഷം തേടി

അവൾ ഭൂമിയാകെ അലഞ്ഞു

ഈ ജന്മം അവൾ മുല്ലവളളിയുടെ ആത്മാവുളള

തണൽ വൃക്ഷമായി പിറന്നു

അവളുടെ ആത്മാവ്‌ അപ്പോഴും

ഭാവനയിലെ മരത്തെ തേടി അലഞ്ഞു.

ഒടുവിൽ അവൾ ആ മരം കണ്ടെത്തി

ഒരു സമാന്തര രേഖയിൽ, ഒരു ശിഖരപ്പാടകലെ

വർണ്ണങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഇടയിൽ

അവളുടെ ആകാരവും ആ അന്തരവും

ഒരു ശാപമായ്‌...

സേബാ തോമസ്‌

റിയാദ്‌ മിലിറ്ററി ഹോസ്‌പിറ്റൽ

മെഡിക്കൽ സെക്രട്ടറി

പി.ബി. നം.7897, റിയാദ്‌ 11159

സൗദി അറേബ്യ.

ഫോൺ ഃ 4777714. എക്‌സ്‌റ്റൻഷൻഃ 5237.


Phone: 044%52098104




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.